Latest NewsNewsIndia

ബംഗാള്‍ ഉള്‍ക്കടലില്‍ സൂപ്പര്‍ സൈക്ലോണ്‍ രൂപം കൊണ്ടത് 21 വര്‍ഷങ്ങള്‍ക്കു ശേഷം : സംഹാര താണ്ഡവമാടാന്‍ ഉംപുന്‍ : സംസ്ഥാനത്ത് കനത്ത മഴ

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ സൂപ്പര്‍ സൈക്ലോണ്‍ രൂപം കൊണ്ടത് 21 വര്‍ഷങ്ങള്‍ക്കു ശേഷം , സംഹാര താണ്ഡവമാടാന്‍ ഉംപുന്‍ . വരും മണിക്കൂറുകളില്‍ ഉംപുന്‍ വീണ്ടും ശക്തി പ്രാപിച്ചു മണിക്കൂറില്‍ 265 കിലോമീറ്റര്‍ വരെ വേഗത്തിലെത്താന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കി. മേയ് 20ന് ഉംപുന്‍ കരയില്‍ പ്രവേശിക്കും. അന്നു വൈകിട്ട് സുന്ദര്‍ബന്നിന് അടുത്ത് ബംഗാളിലെ ഡിഖയ്ക്കും ബംഗ്ലദേശിലെ ഹട്ടിയ ദ്വീപിനും ഇടയില്‍ മണിക്കൂറില്‍ 185 കിലോമീറ്റര്‍ മുകളില്‍ വരെ വേഗത്തില്‍ കരയില്‍ പ്രവേശിക്കാനാണു സാധ്യത. ഒഡിഷ, ബംഗാള്‍ തീരത്ത് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരളത്തില്‍ മഴയും കാറ്റും തുടരും.

Read Also : “ഉംപുന്‍” സൂപ്പര്‍ സൈക്ലോണ്‍ ആയി മാറി : സംസ്ഥാനത്ത് അതിശക്തമായ കാറ്റും മഴയും തീവ്രഇടിമിന്നലും

12 മണിക്കൂറിനുള്ളില്‍ ഉംപുന്‍ ചുഴലിക്കാറ്റിന്റെ വേഗം മണിക്കൂറില്‍ 100 കിലോമീറ്റര്‍ കൂടി. ഇപ്പോള്‍ മണിക്കൂറില്‍ 240 കിലോമീറ്ററാണ് വേഗം. ചെറിയ സമയത്തിലാണ് ചുഴലിക്കാറ്റ് ശക്തിയാര്‍ജിച്ചത്. ചുഴലിക്കാറ്റ് ഇത്രവേഗം സൂപ്പര്‍ സൈക്ലോണായി മാറുന്നത് അടുത്ത കാലത്ത് ആദ്യമാണെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. വടക്കേ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഇതുവരെയുള്ള ഏറ്റവും ശക്തമായ ചുഴലിക്കാറ്റുകളില്‍ ഒന്നായി മാറുകയാണ് ഉംപുന്‍. 1999 രൂപപ്പെട്ട ‘ഒഡിഷ സൂപ്പര്‍ സൈക്ലോണിന്’ ശേഷം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ആദ്യ സൂപ്പര്‍ സൈക്ലോണ്‍ ആണ് ഉംപുന്‍.

ഈ ചുഴലിക്കാറ്റിന്റെ പരമാവധി വേഗം മണിക്കൂറില്‍ 265 കിലോമീറ്റര്‍ വരെയാണ് പ്രവചിച്ചിരിക്കുന്നത്. ഇതുവരെയുള്ള ഏറ്റവും ശക്തമായ ഒഡിഷ ചുഴലിക്കാറ്റിന്റെ (1999) പരമാവധി വേഗം മണിക്കൂറില്‍ 260 കിലോമീറ്ററായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button