Latest NewsKeralaNews

മൊറട്ടോറിയം പേരിനു മാത്രമോ? തിരിച്ചടവിന് നിര്‍ബന്ധിച്ച്‌ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍

പാലക്കാട്: കോവിഡ് പ്രതിസന്ധിയിൽ വായ്പകള്‍ക്ക് റിസര്‍വ് ബാങ്ക് അനുവദിച്ച മൊറട്ടോറിയം കാലാവധി തീരുന്നതിനു മുമ്പ് തിരിച്ചടവിന് നിര്‍ബന്ധിച്ച്‌ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ സാധാരണക്കാരെ വലയ്ക്കുന്നു. നെന്മാറ, വടക്കഞ്ചേരി, ചിറ്റൂര്‍, കൊഴിഞ്ഞാമ്ബാറ കൊല്ലങ്കോട്, മേഖലകളിലാണ് ഇടപാടുകാരെ ഫോണില്‍ വിളിച്ച്‌ വായ്പ തിരിച്ചടക്കാന്‍ നിര്‍ബന്ധിക്കുന്നത്. കഴിഞ്ഞ ദിവസം കളക്ഷന്‍ ഏജന്റുമാരെത്തി പലരില്‍ നിന്നും പണം വാങ്ങിയതായും സൂചനയുണ്ട്.

മാര്‍ച്ച്‌ ഒന്നുമുതല്‍ മേയ് 31 വരെയാണ് മൊറട്ടോറിയം കാലാവധി. സ്ത്രീകളുടെ നേതൃത്വത്തില്‍ ചെറുസംഘങ്ങള്‍ പരസ്പരം ജാമ്യം നിന്ന് പല മൈക്രാ ഫിനാന്‍സ് സ്ഥാപനങ്ങളില്‍ നിന്നും 10,000 മുതല്‍ ഒരുലക്ഷം വരെ വായ്പയെടുത്തിട്ടുണ്ട്. പലരും ഒന്നില്‍ കൂടുതല്‍ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്തവരാണ്.

കൊറോണ പ്രതിസസി കാരണം സ്ത്രീകള്‍ ഉള്‍പ്പെടെ ഭൂരിഭാഗം പേരുടെയും ജോലി നഷ്ടമായ അവസ്ഥയാണ്. ചിലര്‍ ജോലിക്ക് പോകുന്നുണ്ടെങ്കിലും മിക്ക സ്ഥാപനങ്ങളും ശമ്ബളം വെട്ടിക്കുറച്ചിട്ടുണ്ട്. ലോക്ക് ഡൗണ്‍ പിന്‍വലിച്ച്‌ വിവിധ തൊഴില്‍ മേഖലകള്‍ സജീവമായാലേ ആളുകളുടെ കൈയിളില്‍ പണമെത്തൂ. ഈ സാഹചര്യത്തില്‍ മാത്രമേ വായ്പാ തിരിച്ചടവും സാദ്ധ്യമാകൂ. അതിര്‍ത്തി പ്രദേശങ്ങളില്‍ കേന്ദ്രീകരിച്ച്‌ പത്തോളം ധനമിടപാട് സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.

മൂന്നാം ഘട്ട ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചതോടെയാണ് ഇടപാടുകാരെ തെറ്റിദ്ധരിപ്പിച്ച്‌ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളില്‍ നിന്നുള്ള ഫോണ്‍ വിളികള്‍ എത്തിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കളക്ഷന്‍ ഏജന്റുമാരുമെത്തി.കാര്‍ഷിക, നിര്‍മ്മാണ, ചെറുകിട വ്യാപാര മേഖലകള്‍ക്ക് പ്രവര്‍ത്തനാനുമതി ഉണ്ടെങ്കിലും ഉള്‍നാടുകളില്‍ പൊതുഗതാഗതത്തെ ആശ്രയിക്കുന്ന വലിയ വിഭാഗം ആളുകളും തൊഴിലിടങ്ങളില്‍ എത്തിയിട്ടില്ല. ഇവരാണ് ഏറെ പ്രതിസന്ധിയിലായത്. തൊഴിപ്പുറപ്പുകാര്‍ക്ക് ജോലിയുണ്ടെങ്കിലും പണം അക്കൗണ്ടിലെത്തിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button