ഇടുക്കി : അടിമാലിയിൽ പരേതന്റെ റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് റേഷന്‍ കട ഉടമ സര്‍ക്കാരിന്റെ സൗജന്യ കിറ്റും റേഷന്‍ സാധനങ്ങളും തട്ടിയെടുത്തു. ബന്ധുക്കളുടെ പരാതിയെ തുടർന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇയാൾക്കെതിരെ ഇടുക്കി താലൂക്ക് സപ്ലൈ ഓഫീസര്‍ അന്വേഷണമാരംഭിച്ചു. കൊന്നത്തടി പഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന എ.ആര്‍.ടി. 53-ാം നമ്പര്‍ കടയ്‌ക്കെതിരേയാണ് അന്വേഷണം.
2017 ഓഗസ്റ്റിലാണ് 89 വയസ്സുള്ള മുതിരപ്പുഴ ഓലിക്കല്‍ രാമന്‍ ഭാസ്‌കരന്‍ മരിച്ചത്. പരേതന്റെ പേരില്‍ ഉണ്ടായിരുന്ന കാര്‍ഡില്‍ മറ്റ് കുടുംബാംഗങ്ങള്‍ ആരുമില്ല. ഇതോടെ മരണവിവരം അന്ന് തന്നെ കട ഉടമയെ ബന്ധുക്കൾ അറിയിക്കുകയും കാര്‍ഡ് നീക്കം ചെയ്യാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ കാര്‍ഡ് നീക്കം ചെയ്തിരുന്ന കട ഉടമപെട്ടത് റേഷന്‍ സംവിധാനം ഓണ്‍ലൈന്‍ ആക്കിയതോടെയയാണ്.
മരിച്ച രാമന്‍ ഭാസ്‌കരന്റെ റേഷന്‍ കാര്‍ഡ് കൊച്ചുമകന്റെ മൊബൈല്‍ ഫോണ്‍ നമ്പറുമായാണ് കണക്റ്റ് ചെയ്തിരുന്നത്. മരിച്ച മുത്തച്ഛന്‍ കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ രണ്ട് തവണ സൗജന്യ റേഷനും ഏപ്രില്‍ 30-ന് സര്‍ക്കാരിന്റെ കിറ്റും വാങ്ങിയതായി കൊച്ചുമകന്റെ ഫോണില്‍ സന്ദേശം വന്നു. ഇതോടെ കുടുംബക്കാര്‍ റേഷന്‍കട ഉടമയെ വിവരം അറിയിച്ചെങ്കിലും ഇയാള്‍ ഇത് നിഷേധിച്ചു. ഇതോടെ ബന്ധുക്കള്‍ സിവില്‍ സപ്ലൈ ഉദ്യോഗസ്ഥരേയും പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തേയും വിവരം അറിയിച്ചു.
തുടർന്ന് നടത്തിയ അന്വേഷണത്തില്‍ നാളുകളായി ഈ കാര്‍ഡ് വഴി റേഷന്‍ സാധനങ്ങള്‍ നല്‍കിയിട്ടുള്ളതായി രേഖകളില്‍ കണ്ടെത്തി.
Post Your Comments