ന്യൂഡല്‍ഹി : ലോകമാകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,18,051 ആയി. വൈറസ് ബാധിച്ചവരുടെ എണ്ണം 48,51,974 ആയി. 3,18,051 മരണങ്ങള്‍. വിവിധ രാജ്യങ്ങളിലെ മരണ നിരക്ക് ഇങ്ങനെ- യുഎസ് 91,276, യുകെ 34,796, ഇറ്റലി 32,007, ഫ്രാന്‍സ് 28,108, സ്പെയിന്‍ 27,650.
അതേസമയം, രാജ്യത്ത് രോഗികളുടെ എണ്ണം ഉയരുകയാണ്. 96,169 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ വൈറസ് ബാധയേറ്റത്. മരണസംഖ്യ 3,029 ആയി. വൈറസ് ബാധയില്‍ മുന്നിലുള്ള മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, ഡല്‍ഹി സംസ്ഥാനങ്ങളിലെല്ലാം സ്ഥിതി ഗുരുതരമായി തുടരുന്നു.
രാത്രി വരെയുള്ള കണക്കുകള്‍ പ്രകാരം രാജസ്ഥാനില്‍ തിങ്കളാഴ്ച മാത്രം 305 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏഴു പേര്‍ മരിച്ചു. ഇതോടെ രാജസ്ഥാനില്‍ രോഗം ബാധിച്ചവരുടെ എണ്ണം 5,507 ആയി. 138 മരണങ്ങള്‍. മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച 2,033 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 51 പേര്‍ മരിച്ചു. ആകെ രോഗം ബാധിച്ചത് 35,058 പേര്‍ക്ക്. തലസ്ഥാനമായ മുംബൈയില്‍ മാത്രം ഇന്ന് 1,185 പേരില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു. 23 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയില്‍ പുതുതായി 99 പേരില്‍ രോഗബാധയുണ്ടായി.
Post Your Comments