KeralaLatest NewsNews

“ഉംപുന്‍” സൂപ്പര്‍ സൈക്ലോണ്‍ ആയി മാറി : സംസ്ഥാനത്ത് അതിശക്തമായ കാറ്റും മഴയും തീവ്രഇടിമിന്നലും

ഹൈറേഞ്ച്-തീരപ്രദേശങ്ങളിലുള്ളവര്‍ക്ക് അതീവജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രുപം കൊണ്ട ഉംപുന്‍ സൂപ്പര്‍ സൈക്ലോണ്‍ ആയി രൂപാന്തരം പ്രാപിച്ചു. ന്യൂനമര്‍ദ്ദം സൈക്ലോണായ സാഹചര്യത്തില്‍ കേരളത്തില്‍ വിവിധയിടങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് തിരുവനന്തപുരം ഒഴികെ മറ്റു 13 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരളത്തില്‍ ഇടിമിന്നലും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളും ബന്ധപ്പെട്ടവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

Read Also : കേരളം അടക്കം നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ കര്‍ണാടകത്തില്‍ പ്രവേശിപ്പിക്കില്ല : കര്‍ണാടക മുഖ്യമന്ത്രി

ബുധനാഴ്ച കൊല്ലം ,പത്തനംതിട്ട ,ആലപ്പുഴ ,കോട്ടയം ,എറണാകുളം ,ഇടുക്കി ,തൃശ്ശൂര്‍ ,കോഴിക്കോട്, പാലക്കാട്, മലപ്പുറം, വയനാട്,കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലും വ്യാഴാഴ്ച കൊല്ലം ,പത്തനംതിട്ട ,ആലപ്പുഴ ,കോട്ടയം ,എറണാകുളം ,ഇടുക്കി ,തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

കേരളതീരത്ത് നിന്ന് മല്‍സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിനായി കടലില്‍ പോകാന്‍ പാടുള്ളതല്ലെന്ന് അറിയിപ്പ്. ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണെന്നും മുന്നറിയിപ്പ് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button