KeralaLatest NewsIndia

കനത്ത മഴ, വൈക്കം മഹാദേവര്‍ ക്ഷേത്രത്തിന് മുകളിലേക്ക് ആല്‍മരം കടപുഴകി വീണ് ചുറ്റമ്പലം തകര്‍ന്നു

കനത്ത മഴയിലും കാറ്റിലും നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

കോട്ടയം : ബംഗാള്‍ ഉള്‍ക്കടലില്‍ ഉംപുന്‍ ചുഴലിക്കാറ്റിന്റെ ഭാഗമായി സംസ്ഥാനത്ത് മിക്ക ജില്ലകളിലും വ്യാപകമഴ. വൈക്കം മഹാദേവര്‍ ക്ഷേത്രത്തിന് മുകളില്‍ ആല്‍മരം കടപുഴകി വീണ് ക്ഷേത്രത്തിന്റെ ചുറ്റമ്പലം തകര്‍ന്നു. ക്ഷേത്രത്തിന്റെ ഊട്ടുപുരയ്ക്കും കലാപീഠത്തിനും നാശം നേരിട്ടു.ക്ഷേത്രത്തിലെ തിടപ്പളളി,ബലിക്കല്‍ പുര, വലിയ അടുക്കള, ദേവസ്വം ഓഫീസ്, ആനപ്പന്തല്‍, ഉപദേശക സമിതി ഓഫീസ് എന്നിവയ്ക്കും കേടുപാടുകളുണ്ടായി.

കുടിയേറ്റ തൊഴിലാളികള്‍ക്കായി സംസ്ഥാന അതിര്‍ത്തികളിലേക്ക് 1000 ബസുകള്‍ ഏർപ്പാടാക്കി യോഗി ആദിത്യനാഥ്‌

ഓടുകള്‍ കാറ്റത്ത് ഇളകി പോയി. കനത്ത മഴയിലും കാറ്റിലും നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.ശക്തമായ കാറ്റില്‍ വൈക്കത്ത് 75 യോളം പോസ്റ്റുകളും നിലംപൊത്തി. വൈദ്യുത ബന്ധം സ്ഥാപിക്കാന്‍ ദിവസങ്ങള്‍ എടുത്തേക്കും. വന്‍ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. അതേസമയം ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇടിമിന്നലോടെ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കി.മീ വേഗത്തില്‍ കാറ്റിനും സാദ്ധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.

shortlink

Post Your Comments


Back to top button