Latest NewsIndia

ചൈനീസ് സ്ഥാനപതിയുടെ മരണം, ചൈനീസ് അന്വേഷണ സംഘം ഇസ്രായേലിലേക്ക്

ഡൂവിന്റെ മരണം ആരോഗ്യപരമായ കാരണങ്ങളാലാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

ബീജിങ്: ഇസ്രായേലിലെ ചൈനീസ് സ്ഥാനപതി ഡൂ വേയ്നെ (57) തെല്‍അവീവിലെ ഔദ്യോഗിക വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രത്യേക അന്വേഷണം നടത്തുന്നതിന് ചൈനയില്‍ നിന്നുള്ള സംഘം ഇസ്രായേലിലേക്ക്. മരണത്തില്‍ അസ്വാഭാവികതയില്ലെന്ന ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയത്തി​​െന്‍റ പ്രാഥമിക നിഗമനം ശരിവെക്കുന്ന പ്രതികരണമാണ് സംഭവത്തില്‍ ചൈനയും നടത്തിയിരിക്കുന്നത്. ഡൂവിന്റെ മരണം ആരോഗ്യപരമായ കാരണങ്ങളാലാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

എങ്കിലും മറ്റ് കാരണങ്ങള്‍ ഉണ്ടോയെന്ന് കണ്ടെത്താനാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുന്നത്.ഉക്രൈനിലെ ചൈനീസ് സ്ഥാനപതിയായിരുന്ന ഡൂ ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഇസ്രായേലില്‍ ചുമതലയേല്‍ക്കുന്നത്. മാര്‍ച്ച്‌ മധ്യത്തില്‍ ജറുസലേം പോസ്റ്റില്‍ എഴുതിയ ലേഖനത്തില്‍ താന്‍ രണ്ടാഴ്ചത്തെ ക്വാറന്‍റീനില്‍ പ്രവേശിക്കുന്നതായി അദ്ദേഹം സൂചിപ്പിച്ചിരുന്നു. ഭാര്യയും മകനും അദ്ദേഹത്തിനൊപ്പം തെല്‍ അവീവില്‍ താമസിച്ചിരുന്നില്ല. ഭാര്യയും മകനും അടക്കം ഡൂവിന്റെ കുടുംബാംഗങ്ങളും അന്വേഷണ സംഘത്തെ അനുഗമിക്കും.

ഹെര്‍സ്ലിയയിലെ ഔദ്യോഗിക വസതിയില്‍ ഞായറാഴ്ച രാവിലെയാണ് ഡൂ വേയ്നെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് അന്വേഷണം തുടരുകയാണെന്നും കെട്ടിടം സുരക്ഷാ വലയത്തിലാണെന്നും ഇസ്രായേല്‍ പൊലീസ് വക്താവ് അറിയിച്ചു.ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ യുവാല്‍ റോട്ടേമും ചൈനീസ് ഡപ്യൂട്ടി അംബാസഡര്‍ ദായ് യുമിങുമാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്.ചൊവ്വാഴ്ച ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം പ്രതിധികളുമായി അദ്ദേഹം വിഡിയോ കോണ്‍ഫറന്‍സ് നടത്തിയിരുന്നു.

shortlink

Post Your Comments


Back to top button