KeralaLatest NewsNews

സംസ്ഥാനത്ത് ബസ് യാത്രാനിരക്ക് കൂട്ടി: പുതിയ നിരക്കുകൾ ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് യാത്രാനിരക്ക് കൂട്ടി. മിനിമം ചാര്‍ജ് 8 രൂപയില്‍നിന്ന് 12 രൂപയായി ആയാണ് ഉയർത്തിയിരിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിലാണ് നടപടി. പിന്നീട് ഇത് പുനഃപരിശോധിക്കും. പുതുക്കിയ നിരക്കനുസരിച്ച്‌ 10 രൂപ ചാര്‍ജ് 15 രൂപയായും, 12 രൂപ 18 രൂപയായും, 13 ല്‍നിന്ന് 20 രൂപയായും വര്‍ദ്ധിക്കും. ബോട്ട് യാത്രാനിരക്കും വർദ്ധിപ്പിച്ചിട്ടുണ്ട്. 33 ശതമാനമായാണ് വർദ്ധിപ്പിച്ചിരിക്കുന്നത്.

Read also: റ​മ​ദാ​ന്‍ പെ​രു​ന്നാ​ള്‍ നി​സ്കാ​രം വീ​ട്ടി​ല്‍ ത​ന്നെ നടത്തും: കൂ​ട്ടാ​യ പ്രാ​ര്‍​ഥ​ന ഒ​ഴി​വാ​ക്കു​ന്ന​ത് വി​ശ്വാ​സി​ക​ളെ വേ​ദ​നി​പ്പി​ക്കു​ന്ന കാ​ര്യ​മാ​ണെന്ന് മുഖ്യമന്ത്രി

ജില്ലയ്ക്കുള്ളില്‍ നിയന്ത്രണങ്ങളോടെ പൊതുഗതാഗതം അനുവദിക്കും. പകുതി യാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളു. കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെ ജില്ലയ്ക്കുള്ളിലെ സഞ്ചാരത്തിന് തടസമില്ല. രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ ജില്ല കടന്നുള്ള യാത്ര അനുവദിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button