കോഴിക്കോട്: നാട്ടുകാരുടെ ഉറക്കം കെടുത്തിയ ബ്ലാക്ക്മാൻ പിടിയിൽ. സ്ത്രീകളുടെ മുന്നില്‍ നഗ്നത പ്രദര്‍ശനം, ഒറ്റയ്ക്ക് പോകുന്ന ആളുകളെ ഭയപ്പെടുത്തുക തുടങ്ങിയവ ശീലമാക്കിയ മഞ്ചേരി പട്ടിപ്പറമ്പ് സ്വദേശി പ്രിന്‍സ് റഹ്മാനാണ് പിടിയിലായത്. ശല്യം രൂക്ഷമായതോടെ നാട്ടുകാര്‍ തന്നെ മുന്നിട്ടിറങ്ങി ആളെ കൈയോടെ പിടികൂടുകയായിരുന്നു. പ്രിന്‍സ് തന്നെയാണ് ബ്ലാക്ക് മാനെന്ന് ആളുകൾക്ക് നേരത്തെ സംശയം ഉണ്ടായിരുന്നു.
Read also: “ഉംപുന്‍” സൂപ്പര്‍ സൈക്ലോണ്‍ ആയി മാറി : സംസ്ഥാനത്ത് അതിശക്തമായ കാറ്റും മഴയും തീവ്രഇടിമിന്നലും
കഴിഞ്ഞ ദിവസം രാത്രി ഇയാളെ താമസിക്കുന്ന മുറിയില്‍ കാണാതായതോടെ നാട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചു. ഇതിനിടെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ താന്‍ മുറിയില്‍ തന്നെയുണ്ടെന്നായിരുന്നു എന്ന് ഇയാൾ മറുപടി നൽകി. തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് കറുത്ത ട്രൗസറും കറുത്ത ഉടുപ്പും ധരിച്ച പ്രിന്‍സ് റഹ്മാന് നാട്ടുകാരുടെ മുന്നില്‍പ്പെട്ടത്.
Post Your Comments