നാഗ്പൂര്‍: കൊവിഡിന്റെ സാഹചര്യങ്ങളില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി കുടുങ്ങിയ കുടിയേറ്റക്കാരെ തിരികെ ഉത്തര്‍ പ്രദേശിലെത്തിക്കാന് 12,000 ബസുകള്‍ അയക്കാനൊരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഉത്തര്‍ പ്രദേശിലേക്ക് തിരികെയെത്താന്‍ ആഗ്രഹിക്കുന്ന ഇവരുടെ വിവരങ്ങള്‍ അതാത് സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ നല്‍കണമെന്നും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ മജിസ്ട്രേറ്റുമാര്‍ക്ക് ഇത് കൂടാതെ 200 ബസുകള്‍ വീതം അനുവദിക്കാന്‍ കഴിയും.
ഇതോടെ 75 ജില്ലകളിലായി 15,000 ബസുകള്‍ അധികം ലഭിക്കും. അതിഥി തൊഴിലാളികള്‍ ഉത്തര്‍പ്രദേശിലേക്ക് കടക്കുമ്പോള്‍ തന്നെ അവര്‍ക്കുള്ള ഭക്ഷണവും വെള്ളവും ജില്ലാ അധികൃതര്‍ അടിയന്തരമായി നല്‍കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ജില്ലാ ഭരണകൂടങ്ങളോട് നിര്‍ദേശിച്ചു. കാല്‍നടയായോ,ടു വീലറുകളോ ത്രീ വീലറുകളോ ഉപയോഗിച്ചോ, ട്രക്കുകള്‍ വഴിയോ കുടിയേറ്റക്കാര്‍ സഞ്ചരിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണം. ട്രെയിനുകള്‍ വഴിയോ ബസുകള്‍ വഴിയോ മാത്രമേ അവര്‍ സഞ്ചരിക്കാന്‍ പാടുള്ളൂ.
കുടിയേറ്റ തൊഴിലാളികള്‍ക്കായി സംസ്ഥാന അതിര്‍ത്തികളിലേക്ക് 1000 ബസുകള്‍ ഏർപ്പാടാക്കി യോഗി ആദിത്യനാഥ്
ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പറയുന്നു. അധികം വൈകാതെ ബസുകള്‍ ഓടിത്തുടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. അതിഥി തൊഴിലാളികള്‍ കാല്‍നടയായും ബൈക്കുകളിലും ഓട്ടോകളിലും ലോറികളിലും യാത്ര ചെയ്ത് അപകടങ്ങളില്‍ പെടുന്നത് നിത്യസംഭവമായിരുന്നു. ഇത് ഏറെ വിമര്‍ശനങ്ങള്‍ക്കും വഴിവച്ചു. ഇതേ തുടര്‍ന്നാണ് യുപി അതിഥി തൊഴിലാളികള്‍ക്കായി കൂടുതല്‍ ബസുകള്‍ അനുവദിച്ചിരിക്കുന്നത്. യുപി സര്‍ക്കാര്‍ 590 ശ്രമിക് ട്രെയിനുകളും ബുക്ക് ചെയ്തിരുന്നു.
Post Your Comments