Latest NewsIndia

കുടിയേറ്റക്കാരെ തിരിച്ചെത്തിക്കാന്‍ 12,000 ബസുകളുമായി യു.പി, തിരികെയെത്താന്‍ ആഗ്രഹിക്കുന്നവരുടെ വിവരങ്ങള്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു

ജി​ല്ലാ മ​ജി​സ്ട്രേ​റ്റു​മാ​ര്‍‌​ക്ക് ഇ​ത് കൂ​ടാ​തെ 200 ബ​സു​ക​ള്‍ വീ​തം അ​നു​വ​ദി​ക്കാ​ന്‍ ക​ഴി​യും.

നാഗ്പൂര്‍: കൊവിഡിന്റെ സാഹചര്യങ്ങളില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി കുടുങ്ങിയ കുടിയേറ്റക്കാരെ തിരികെ ഉത്തര്‍ പ്രദേശിലെത്തിക്കാന്‍ 12,000 ബസുകള്‍ അയക്കാനൊരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഉത്തര്‍ പ്രദേശിലേക്ക് തിരികെയെത്താന്‍ ആഗ്രഹിക്കുന്ന ഇവരുടെ വിവരങ്ങള്‍ അതാത് സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ നല്‍കണമെന്നും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ജി​ല്ലാ മ​ജി​സ്ട്രേ​റ്റു​മാ​ര്‍‌​ക്ക് ഇ​ത് കൂ​ടാ​തെ 200 ബ​സു​ക​ള്‍ വീ​തം അ​നു​വ​ദി​ക്കാ​ന്‍ ക​ഴി​യും.

ഇ​തോ​ടെ 75 ജി​ല്ല​ക​ളി​ലാ​യി 15,000 ബ​സു​ക​ള്‍ അ​ധി​കം ല​ഭി​ക്കും. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലേ​ക്ക് ക​ട​ക്കുമ്പോ​ള്‍ ത​ന്നെ അ​വ​ര്‍​ക്കു​ള്ള ഭ​ക്ഷ​ണ​വും വെ​ള്ള​വും ജി​ല്ലാ അ​ധി​കൃ​ത​ര്‍‌ അ​ടി​യ​ന്ത​ര​മാ​യി ന​ല്‍​ക​ണ​മെ​ന്നും സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ളോ​ട് നി​ര്‍​ദേ​ശി​ച്ചു. കാല്‍നടയായോ,ടു വീലറുകളോ ത്രീ വീലറുകളോ ഉപയോഗിച്ചോ, ട്രക്കുകള്‍ വഴിയോ കുടിയേറ്റക്കാര്‍ സഞ്ചരിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണം. ട്രെയിനുകള്‍ വഴിയോ ബസുകള്‍ വഴിയോ മാത്രമേ അവര്‍ സഞ്ചരിക്കാന്‍ പാടുള്ളൂ.

കുടിയേറ്റ തൊഴിലാളികള്‍ക്കായി സംസ്ഥാന അതിര്‍ത്തികളിലേക്ക് 1000 ബസുകള്‍ ഏർപ്പാടാക്കി യോഗി ആദിത്യനാഥ്‌

ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പറയുന്നു. അധികം വൈകാതെ ബസുകള്‍ ഓടിത്തുടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ കാ​ല്‍​ന​ട​യാ​യും ബൈ​ക്കു​ക​ളി​ലും ഓ​ട്ടോ​ക​ളി​ലും ലോ​റി​ക​ളി​ലും യാ​ത്ര ചെ​യ്ത് അ​പ​ക​ട​ങ്ങ​ളി​ല്‍ പെ​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി​രു​ന്നു. ഇ​ത് ഏ​റെ വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്കും വ​ഴി​വ​ച്ചു. ഇ​തേ തു​ട​ര്‍​ന്നാ​ണ് യു​പി അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യി കൂ​ടു​ത​ല്‍ ബ​സു​ക​ള്‍ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. യു​പി സ​ര്‍​ക്കാ​ര്‍ 590 ശ്ര​മി​ക് ട്രെ​യി​നു​ക​ളും ബു​ക്ക് ചെ​യ്തി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button