തിരുവനന്തപുരം: ഉംപുന്‍ ചുഴലിക്കാറ്റ് തീരത്തേക്ക്. ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് വ്യാപകമായി മഴപെയ്യും. ഇടിയും മിന്നലും 70 കി.മീ. വേഗത്തില്‍ കാറ്റും ഉണ്ടാകും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈയില്‍ നിന്ന് 650 കിലോമീറ്റര്‍ അകലെയുള്ള ചുഴലി രണ്ടുദിവസത്തിനുള്ളില്‍ തെക്കുകിഴക്കന്‍ കൊല്‍ക്കത്തയിലെത്തുമെന്നാണ് മുന്നറിയിപ്പ്.
Post Your Comments