തിരുവനന്തപുരം • കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെയും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെയും ശ്രമഫലമായി ജോലി നഷ്ടപ്പെട്ട് ഇസ്രായേലില്‍ കുടുങ്ങിയ മലയാളി നഴ്സുമാര്‍ക്ക് നാടണയാന്‍ വഴിയൊരുങ്ങുന്നു. പ്രവാസികളുടെ സന്ദേശങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാനായി വി.മുരളീധരന്‍ കഴിഞ്ഞ ദിവസം നടത്തിയ ഫേസ്ബുക്ക് ലൈവിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇസ്രായേലിലെ ടെല്‍ അവീവില്‍ നിന്ന് ലിജി മോള്‍ ജോണും മഞ്ജു കൃഷ്ണന്‍ കുട്ടിയും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ഒരു കത്തയച്ചിരുന്നു. അവര്‍ തനിക്ക് വാട്സ്ആപ്പ് സന്ദേശമല്ല അയച്ചത്. ജോലി നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് അവര്‍ക്ക് നാട്ടിലേക്ക് തിരിച്ചുവരന്‍ ആഗ്രഹമുണ്ട് എന്നായിരുന്നു കത്തിലെ ഉള്ളടക്കം. ഇക്കാര്യം കെ.സുരേന്ദ്രന്‍ തന്നെ അറിയിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയുമാണെന്ന് മന്ത്രി പറഞ്ഞു.
25 ാം തീയതി ഇന്ത്യയില്‍ കുടുങ്ങിയ ഇസ്രായേലി പൗരന്മാരുമായി ഒരു വിമാനം ടെല്‍ അവീവിലേക്ക് പോകുന്നുണ്ട്. ഈ വിമാനം തിരികെ വരുമ്പോള്‍ അവിടെ കുടുങ്ങിയവരെ അതില്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. 60 ഓളം മലയാളികള്‍ നാട്ടിലേക്ക് മടങ്ങാനായി ഇസ്രായേലില്‍ ഉണ്ടെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. വിമാനം ഡല്‍ഹിയിലേക്കാണെങ്കിലും മലയാളികളെ കേരളത്തില്‍ എത്തിക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്യുമെന്നും മുരളീധരന്‍ വ്യക്തമാക്കി.
ഇസ്രായേലില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാനായി വന്ദേഭാരത് മിഷന്റെ രണ്ടാം ഘട്ടത്തില്‍ വിമാനം ഉണ്ടാകുമെന്ന് താന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്. എന്നാല്‍ ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതിനെത്തുടര്‍ന്നാണ് വിമാനം ഏര്‍പ്പാടാക്കുന്നതെന്ന പ്രചാരണം അദ്ദേഹം തള്ളി. ബി.ജെ.പി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ബന്ധപ്പെട്ടതനുസരിച്ച് വന്ദേഭാരത് മിഷന്റെ ഭാഗാമായിട്ട് തന്നെ ഇസ്രായേലില്‍ കുടുങ്ങിയ എല്ലാവരെയും തിരിച്ചുകൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ വിദേശകാര്യ വകുപ്പ് നടത്തികൊണ്ടിരിക്കുകയാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/VMBJP/videos/1369545306575942/
Post Your Comments