Latest NewsKeralaNews

മൂന്നാം പ്രളയം ? കോവിഡ് നിയന്ത്രണവിധേയമാകും മുൻപ് അതിവർഷമെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

ആലുവ: കോവിഡ് നിയന്ത്രണവിധേയമാകും മുൻപ് അതിവർഷമെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. സർക്കാർ വകുപ്പുകളുടെ മെല്ലെപ്പോക്ക് കാരണം മഴക്കാലപൂർവ്വ ശുചീകരണം പോലും സംസ്ഥാനത്ത് ഇഴഞ്ഞുനീങ്ങുമ്പോഴാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മൂന്നാമതൊരു പ്രളയമുണ്ടാകുമോ എന്ന ഭീതിയിലാണ് പെരിയാർ തീരപ്രദേശ വാസികൾ.

ആലുവയേയും സമീപപട്ടണങ്ങളേയും മുക്കിക്കളഞ്ഞ മഹാപ്രളയം ഉണ്ടായത് 2018 ഓഗസ്റ്റ് 15 നാണ്. ഒരു പ്രളയത്തിന്‍റെ ഓർമ്മകൾ മായും മുൻപ് രണ്ടാമതെത്തിയ വെള്ളപ്പൊക്കം. ഇപ്പോഴും കണക്കെടുത്ത് തീരാത്ത നാശനഷ്ടങ്ങൾ.രണ്ടുവർഷം പിന്നിടുമ്പോഴും വരാനിരിക്കുന്ന മഴക്കാലത്തെക്കുറിച്ച് പെരിയാറിന്റെ തീരത്തുള്ളവരുടെ ആശങ്കകൾ മാറുന്നില്ല.

ഫ്ളഡ് മാപ്പിംഗ് ചെയ്യുന്നത് പലയിടത്തും പൂർത്തിയായില്ല. മഴക്കാലമെത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുന്പോഴും ഡാമിലും പുഴകളിലും അടിഞ്ഞ മണലും എക്കലും നീക്കാൻ റവന്യൂവകുപ്പ് നടപടിയൊന്നുമെടുത്തിട്ടില്ല.

ALSO READ: ചെന്നിത്തലയെ അപമാനിച്ച ഡിവൈഎഫ്ഐ പ്രവർത്തകനെതിരെ കേസെടുത്ത് പൊലീസ്

അതേസമയം, അതിവർഷമുണ്ടാവുകയും ഡാമുകൾ തുറന്നുവിടുകയും ചെയ്യേണ്ടിവന്നാലുണ്ടാകുന്ന സാഹചര്യം വിലയിരുത്താൻ വിവിധ വകുപ്പുകൾ ഇതിനോടകം യോഗം ചേർന്നുകഴിഞ്ഞു. കോവിഡ് കാലത്ത് വെള്ളപ്പൊക്കമുണ്ടായാൽ ആളുകളെ പ്രത്യേക രീതിയിൽ മാറ്റിപ്പാർപ്പിക്കേണ്ട കെട്ടിടങ്ങളുടെ കണക്കെടുപ്പ് ഇപ്പോഴും തുടരുകയാണ്. ചിലയിടങ്ങളിൽ വെള്ളമൊഴുകിപ്പോകാനുള്ള ഓടകളും പ്രത്യേക ട്രഞ്ചുകളും നിർമ്മിച്ചുകഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button