
ന്യൂഡല്‍ഹി: ലോക്ക്ഡൗണില്‍ രാജസ്ഥാനിലും പഞ്ചാബിലും കുടുങ്ങിപ്പോയ മലയാളികളെ നാട്ടിലെത്തിക്കാൻ സൗജന്യ ട്രെയിൻ അനുവദിക്കുമെന്ന് രാജസ്ഥാന്, പഞ്ചാബ് സര്‍ക്കാരുകള്‍ അറിയിച്ചതായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. 1450 യാത്രക്കാര്‍ വീതമുള്ള ട്രെയിനിന്റെ ചെലവ് പൂര്‍ണമായും അവർ തന്നെ വഹിക്കും.
Read also: സോണുകള്‍ നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കു നല്കി കേന്ദ്ര സര്‍ക്കാര്‍
രാജസ്ഥാനില്‍ നിന്നുള്ള ട്രെയിന്‍ ജയ്പൂര്‍, ചിറ്റോര്‍ഗഡ് എന്നിവടങ്ങളില്‍ നിന്നു പുറപ്പെട്ട് കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ യാത്രക്കാരെ എത്തിക്കും. പഞ്ചാബില്‍ നിന്നുള്ള ട്രെയിന്‍ ജലന്ധറില്‍ നിന്നും ആരംഭിച്ചു പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും മലയാളികളെ എത്തിക്കും. നടപടികള്‍ പൂര്‍ത്തിയായാല്‍ മേയ് 19, 20 തീയതികളിലായി യാത്ര പുറപ്പെടാന്‍ ട്രെയിനുകള്‍ സജ്ജമാണെന്ന് ഇരു സംസ്ഥാനത്തെയും മുഖ്യമന്ത്രിമാര്‍ അറിയിച്ചതായി വേണുഗോപാല്‍ പറഞ്ഞു.
Post Your Comments