ശ്രീനഗര്‍ • ഞായറാഴ്ച (മെയ് 17) ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുൾ മുജാഹിദ്ദീന്റെ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു. ഏതാനും മണിക്കൂറുകൾ നീണ്ടുനിന്ന ഏറ്റുമുട്ടലിൽ ഒരു ഇന്ത്യന്‍ ജാവാന്‍ രക്തസാക്ഷിത്വം വരിച്ചു.
പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യം സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചതിനെത്തുടർന്ന് ശനിയാഴ്ച രാത്രി 10 രാഷ്ട്രീയ റൈഫിൾസ് (രജപുത് റെജിമെന്റ്), സിആർപിഎഫ്, ദോഡ പോലീസ് എന്നിവരുടെ സംയുക്ത സംഘം തിരച്ചിൽ നടത്തുകയായിരുന്നു. ഇന്ന് രാവിലെ തീവ്രവാദികൾ ഒളിച്ചിരുന്ന സ്ഥലം സൈന്യം വളഞ്ഞതോടെയാണ് ഏറ്റുമുട്ടലുണ്ടായത്.
കൊറോണ വൈറസ് പകർച്ചവ്യാധിയ്ക്കിടയിലും ജമ്മു കശ്മീരിലെ തീവ്രവാദ പ്രവർത്തനങ്ങൾ സജീവമാണ് . ദോഡ, കിഷ്ത്വാർ, റംബാൻ ജില്ലകൾ ഉൾപ്പെടെ തീവ്രവാദ വിമുക്തമെന്ന് പ്രഖ്യാപിച്ച പ്രദേശങ്ങളും ലോക്ക്ഡൗണ്‍ സമയത്ത് തീവ്രവാദ ആക്രമണങ്ങൾക്കും അനുബന്ധ പ്രവർത്തനങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്.
Post Your Comments