KeralaLatest NewsNews

നബാര്‍ഡിന്റെ 2500 കോടി സംബന്ധിച്ച് സംസ്ഥാന മന്ത്രിസഭാ തീരുമാനം ഇങ്ങനെ

തിരുവനന്തപുരം : നബാര്‍ഡിന്റെ 2500 കോടി സംബന്ധിച്ച് സംസ്ഥാന മന്ത്രിസഭാ തീരുമാനം ഇങ്ങനെ. 2500 കോടി രൂപയുടെ വായ്പ സുഭിക്ഷ കേരളം പദ്ധതിക്കു വിനിയോഗിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം തീരുമാനിച്ചു. കൃഷി, മൃഗസംരക്ഷണ, മത്സ്യ ബന്ധന മേഖലകളുടെ പുനരുജ്ജീവനത്തിനു സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണിത്.

Read Also : കേരളം വന്‍ കടക്കെണിയിലേയ്ക്ക് : കോവിഡിനു മുമ്പ് കേരളത്തിനുണ്ടായിരുന്നത് 2,92086.8 കോടി ബാധ്യത

2500 കോടിയില്‍ 1500 കോടി കേരള ബാങ്ക് വഴിയും 1000 കോടി കേരള ഗ്രാമീണ ബാങ്ക് വഴിയും വായ്പയായി നല്‍കും. പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ വഴിയായിരിക്കും കൃഷിക്കാരിലേക്കു വായ്പയെത്തുക.

കേരള ബാങ്കിന്റെ 1500 കോടിയില്‍ 990 കോടി കാര്‍ഷിക ഉല്‍പാദനത്തിനും ഫിഷറീസ്, മൃഗസംരക്ഷണ മേഖലയില്‍ പ്രവര്‍ത്തന മൂലധനത്തിനുമാണ്. ബാക്കി 510 കോടി സ്വയം തൊഴില്‍, കൈത്തറി, കരകൗശലം, കാര്‍ഷികോല്‍പന്ന സംസ്‌കരണം, ചെറിയ കച്ചവടം തുടങ്ങിയവയ്ക്കു പ്രവര്‍ത്തന മൂലധനമായി നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button