
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലായിടത്തും മാസ്ക് നിർബന്ധമാക്കിയിരിക്കുകയാണ്. എന്നാൽ വർഷങ്ങളായി മാസ്ക് തന്റെ ജീവിതത്തിന്റെ തന്നെ ഭാഗമാണെന്ന് വ്യക്തമാക്കുകയാണ് നടി മംമ്ത മോഹൻദാസ്. എപ്പോഴും കൂടെ കൊണ്ടു നടന്നാൽ, പല ദുരിതങ്ങളിൽ നിന്നും നമ്മെ രക്ഷിക്കാൻ മാസ്ക് കൂടെയുണ്ടാകും. 7 വർഷമായി മാസ്ക് എന്റെ ജീവിതത്തിന്റെ ഭാഗമാണ്. കാൻസർ പിടികൂടിയതോടെ 2013 ൽ മജ്ജ മാറ്റിവയ്ക്കൽ നടത്തേണ്ടി വന്നതോടെയാണു മാസ്ക് കൂടെ കൂടിയത്. ഒന്നര മാസത്തോളം ആരുമായും ഇടപഴകാതെയൊരു മുറിയിൽ കഴിയേണ്ടി വന്നു. മിക്കപ്പോഴും മാസ്ക് ധരിക്കേണ്ടി വന്നിരുന്നു. അങ്ങനെ അതൊരു ശീലമായെന്ന് താരം പറയുന്നു.
Read also: കോവിഡ് രോഗ ബാധിതനായ വയോധികന്റെ മൃതദേഹം ബസ് സ്റ്റാൻഡിൽ; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി
ഒരിക്കലും ശ്വാസംമുട്ടലോ അസ്വസ്ഥതയോടെ ഇതു മൂലമുണ്ടായിട്ടുമില്ല. പല തരത്തിലുള്ള ആളുകളുമായും പല സാഹചര്യത്തിലും ഇടപഴകേണ്ടിവരുമ്പോൾ അതൊരു സുരക്ഷയാണ്. തുടക്കത്തിൽ ചെറിയ ബുദ്ധിമുട്ടുകളുണ്ടായേക്കാം. പക്ഷേ, എത്ര വലിയ രക്ഷാമാർഗമാണിതെന്നു തിരിച്ചറിഞ്ഞാൽ അതിനെയൊക്കെ സുഖമായി മറികടക്കാമെന്നും മംമ്ത വ്യക്തമാക്കുന്നു.
Post Your Comments