ശ്രീഗനര്‍: ജമ്മു കശ്മീരില്‍ ലഷ്‌കര്‍- ഇ- ത്വയ്ബ ഭീകരരുടെ ഒളിത്താവളം ഇന്ത്യന്‍ സൈന്യം തകർത്തു. ലഷ്‌കര്‍- ഇ- ത്വയ്ബ ഭീകര സംഘടനയുമായി ബന്ധമുള്ള അഞ്ചു പേരെ സൈന്യം അറസ്റ്റ് ചെയ്‌തു. കശ്മീരിലെ ബുദ്ഗാം പ്രവിശ്യയിലാണ് ലഷ്‌കര്‍- ഇ- ത്വയ്ബ ഭീകരരുടെ ഒളിസങ്കേതം സുരക്ഷാ സേന തകര്‍ത്തത്. ഖാന്‍ സാഹിബ് തെഹ്‌സലിന് കീഴെയുള്ള അരിസാല്‍ ഗ്രാമത്തിലാണ് ഭീകരരുടെ ഒളിത്താവളം തകര്‍ത്തത്.
ഭീകരരില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി ജമ്മു കശ്മീര്‍ പൊലീസും അറിയിച്ചിട്ടുണ്ട്. സഹൂര്‍ വാനിയെന്ന ഭീകരനാണ് അറസ്റ്റിലായത്. നിരവധി ആയുധ ശേഖരങ്ങളും ഒളിത്താവളത്തില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.
ALSO READ: കേന്ദ്ര സർക്കാർ ലോക്ക് ഡൗൺ ഇളവുകൾ നൽകുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് വയനാട് എം പി രാഹുൽ ഗാന്ധി
അസ്ലം ഷെയ്ഖ്, പര്‍വായിസ് ഷെയ്ഖ്, റഹ്മാന്‍ ലോന്‍, യൂനിസ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. ഭീകരര്‍ക്ക് ഒളിത്താവളം ഒരുക്കാനും വാഹന സൗകര്യം ഏര്‍പ്പാക്കാനുമെല്ലാം ഇവര്‍ സഹായിച്ചിരുന്നതായാണ് വിവരം.
Post Your Comments