തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗം വ്യാപകമായാല്‍ മെഡിക്കല്‍ കോളേജുകളുള്‍പ്പടെ സംസ്ഥാനത്തെ 27 പ്രധാന ആശുപത്രികള്‍ സമ്പൂര്‍ണ കോവിഡ് ആശുപത്രികളാക്കി മാറ്റും. ഇതിനായി സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാര്‍ക്കും പരിശീലനം നല്‍കിത്തുടങ്ങി.
കൊവിഡ് ചികിത്സയ്ക്ക് പ്ലാന്‍ എ, പ്ലാന്‍ ബി. പ്ലാന്‍ സി ഇങ്ങനെ തിരിച്ചാണ് ആസൂത്രണം.മെഡിക്കല്‍ കോളേജുകള്‍, ജില്ലകളിലെ പ്രധാന ആശുപത്രികള്‍ എന്നിവയെ രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയാല്‍ പൂര്‍ണമായും കൊവിഡ് ആശുപത്രികളാക്കി മാറ്റും. 125 സ്വകാര്യ ആശുപത്രികളും സന്നദ്ധത അറിയിച്ചിട്ടുണ്ട്.
11,084 ഐസൊലേഷന്‍ കിടക്കകളും 1679 ഐ.സി.യു കിടക്കകളും ഇതിലൂടെ ലഭിക്കും.അടുത്ത ഘട്ടത്തിലാണ് സ്വകാര്യ മേഖലയിലെ ആശുപത്രികളുടേയും സേവന ഉപയോഗിക്കുക.
Post Your Comments