ന്യൂഡൽഹി; വിമാന യാത്രക്കാർക്കായി മാർഗ നിർദേശങ്ങൾ, രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനു മുന്നോടിയായി യാത്രക്കാര്‍ക്കായി മാര്‍ഗനിര്‍ദേശങ്ങള്‍ വിമാനത്താവള അഥോറിറ്റി പുറത്തിറക്കി,, അതേസമയം വിമാന സര്‍വീസുകള്‍ എന്നു മുതല്‍ ആരംഭിക്കുമെന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും റിപ്പോർട്ടുകൾ പുറത്ത്.
യാത്രക്കാർക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ചുവടെ……..
നിർബന്ധമായും യാത്രക്കാര്‍ ആരോഗ്യ സേതു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക,, രോഗബാധയുള്ളവരെ കണ്ടെത്താനാണിത്, രോഗലക്ഷണങ്ങളുള്ളവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. കൂടാതെ വിമാനത്താവളത്തിലെത്തുമ്പോഴും വിമാനത്തില്‍ യാത്ര ചെയ്യുമ്പോഴും മാസ്‌ക്, ഗ്ലൗസ് എന്നിവ നിര്‍ബന്ധം. സഹയാത്രക്കാരില്‍ നിന്നു 4 അടി ദൂരം പാലിക്കുക.
കൂടാതെ യാത്രക്കാർ വിമാനത്താവളത്തിലെത്തും മുന്‍പ് വെബ് ചെക്ക് ഇന്‍ ചെയ്യുക, ബോര്‍ഡിങ് പാസിന്റെ പകര്‍പ്പ് കയ്യില്‍ കരുതുക, കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുക,, കൂടാതെ രോഗലക്ഷണങ്ങള്‍ സംബന്ധിച്ചുള്ള പരിശോധനയിലടക്കം വിമാനത്താവള ജീവനക്കാരുമായി പൂര്‍ണമായി സഹകരിക്കണമെന്നും നിർദേശത്തിലുണ്ട്.
Post Your Comments