തിരുവനന്തപുരം; കോവിഡ് 19; രോഗം രൂക്ഷമാകുന്ന സമയത്ത് എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ നടത്തുന്നതിൽ ആശങ്കയറിയിച്ച് ജനങ്ങൾ.
എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ പരീക്ഷകൾ 26 ന് നടത്തുന്നതിൽ കുഴപ്പമില്ലെന്നും രോഗം വ്യാപിച്ചിരിക്കുന്ന തമിഴ്നാട്ടിൽ ജൂൺ 1 ന് പരീക്ഷകൾ തുടങ്ങാൻ പോകുകയാണെന്നും അധികൃതർ വ്യക്തമാക്കി.
എന്നാൽ പരീക്ഷക്ക് ഏതാനും ദിവസം മുൻപത്തെ സാഹചര്യം വിലയിരുത്തിയ ശേഷമായിരിക്കും മാറ്റങ്ങൾ വേണമെങ്കിൽ തീരുമാനിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി.
എതിർപ്പുകളെ വകവെക്കാതെ പരീക്ഷ നടത്തി രോഗ വ്യാപനം ഉണ്ടായാൽ വിദ്യാഭ്യാസ വകുപ്പ് ഉത്തര വാദിത്തം ഏറ്റെടുക്കേണ്ട വരും, പൊതു ഗതാഗതമില്ലാത്തതും രക്ഷിതാക്കളെയും കുട്ടികളെയും ബാധിക്കുമെന്നും മുന്നറിയിപ്പ്.
Post Your Comments