ആംസ്റ്റർഡാം; ആശങ്കയുയർത്തി നെതര്‍ലന്‍ഡ്സില്‍ മൂന്നു പൂച്ചകള്‍ക്കും വളര്‍ത്തുനായക്കും കൊവിഡ്-19 സ്ഥിരീകരിച്ചു, എട്ടുവയസ് പ്രായമുള്ള നായയ്ക്ക് ഉടമയില്‍ നിന്നാണ് കൊവിഡ് പകര്‍ന്നതെന്ന് ഡച്ച് അഗ്രിക്കള്‍ച്ചര്‍ മന്ത്രി കരോള സ്ഷൂട്ടന് പറഞ്ഞു.
എന്നാൽ നീര്‍നായ ഫാമില്‍ നിന്നാണ് പൂച്ചകള്‍ക്ക് രോഗംപകര്‍ന്നത്., നീര്‍നായക്ക് ഏപ്രിലില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഹോങ്കോങ്ങിലും നേരത്തേ രണ്ട് നായകള്‍ക്ക് കൊവിഡ് കണ്ടെത്തിയിരുന്നു. ബെല്‍ജിയത്തിലും ചൈനയിലും നേരത്തേ വളര്‍ത്തു മൃഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നതായി റിപ്പോർട്ടുകൾ പുറത്ത് എത്തിയിരുന്നു.
Post Your Comments