അതിഥിത്തൊഴിലാളികള്‍ക്കുള്ള ട്രെയിന്‍ യാത്ര സൗജന്യമാക്കണമെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ എവിടെ പോയി. സാധാരണക്കാര്‍ ആശ്രയിക്കുന്ന കെഎസ്ആര്‍ടിസി ബസ് നിരക്ക് ഇരട്ടിയാക്കി വര്‍ധിച്ചപ്പോള്‍ എന്തേ ഒന്നും മിണ്ടാത്തെ.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :
ട്രയിന്‍ യാത്ര, സൗജന്യമാക്കണമെന്ന് വാദിച്ചവര്‍ കെഎസ്ആര്‍ടിസി ചാര്‍ജ്ജ് ഇരട്ടിയാക്കുന്നത് മാന്യതയാണോ? രണ്ടിരട്ടി ചാര്‍ജ്ജ്, വട്ടിപ്പലിശ പോലെയാണ്. കേരള സര്‍ക്കാര്‍, വട്ടിപ്പലിശക്കാരെ പോലെ പെരുമാറുന്നു. വൈദ്യുതി ചാര്‍ജ്ജ് ഇരട്ടിപ്പിച്ച സര്‍ക്കാര്‍, കണ്ണില്‍ ചോരയില്ലാതെ പാവപ്പെട്ട ജനങ്ങളെ പിഴിയുന്നതിനാണ്,
കെഎസ്ആര്‍ടിസി ചാര്‍ജ്ജ് ഇരട്ടിയാക്കുന്നത്. വാസതവത്തില്‍ കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്രയാണ് നടപ്പാക്കേണ്ടത്.
കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര അടുത്ത രണ്ട് മാസം അനുവദിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെടുന്നു. മദ്യത്തിന് വില കൂട്ടുന്നത് പോലെ, യാത്രാക്കൂലി കൂട്ടരുത്. ജനങ്ങളുടെ യാത്രാച്ചിലവ് അടുത്ത രണ്ട് മാസത്തേക്ക് സംസ്ഥാന സര്‍ക്കാര്‍ വഹിക്കണം. മിനിമം ചാര്‍ജ്ജ് ഈടാക്കി കൊണ്ടും സ്ത്രീകള്‍ക്ക് സൗജന്യയാത്ര നല്‍കിയുമാണ് മറ്റ് പല സംസ്ഥാനങ്ങളും ബസ്സ് സര്‍വ്വീസ് നടത്തുന്നത് . മിനിമം ചാര്‍ജ്ജ് എന്ന് പോലും തീരുമാനിക്കാതെ രണ്ടിരട്ടി ചാര്‍ജ്ജ് ഈടാക്കാനുള്ള തീരുമാനം വട്ടിപ്പലിശക്കാരന്റെ സമീപനമാണ് . ഇത് പുന:പരിശോധിക്കണം. ആകെ 15 കിലോ അരി മാത്രമാണ് റേഷന്‍കട വഴി ഈ സര്‍ക്കാര്‍ കൊടുത്തത്. ക്ഷേമപെന്‍ഷന്‍ പോലും മുഴുവന്‍ കൊടുത്തിട്ടില്ല. വൈദ്യുതി ബില്ല് , ഇരട്ടിയാക്കി ജനങ്ങളെ പിഴിയുന്ന സര്‍ക്കാര്‍
കെഎസ്ആര്‍ടിസി യില്‍ രണ്ടിരട്ടി യാത്രക്കൂലി മേടിക്കുന്നത് ജനദ്രോഹമാണ്.
Post Your Comments