KeralaLatest NewsNews

പ്രവാസികളെ കൊണ്ടുവരാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടികള്‍ തകര്‍ക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതായി എംവി ജയരാജന്‍

കണ്ണൂര്‍: കോണ്‍ഗ്രസിനെതിരെ വിമർശനവുമായി സിപിഎം നേതാവ് എംവി ജയരാജന്‍ രംഗത്ത്. ലോക്ക്ഡൗണ്‍ മൂലം വിദേശത്ത് കുടുങ്ങിയ പ്രവാസികളെ കൊണ്ടുവരാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടികള്‍ തകര്‍ക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതായി അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ ആംബുലന്‍സില്‍ അനുമതിയില്ലാതെ കര്‍ണ്ണാടകത്തില്‍ നിന്നും മനുഷ്യക്കടത്തിന് നേതൃത്വം നൽകുകയാണ്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. രോഗവ്യാപനം വര്‍ധിപ്പിച്ച്‌ മരണനിരക്ക് വര്‍ധിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button