കൊല്ലം • ഇന്നലെ(മെയ് 15) ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച ഒരാള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലാണ് ചികിത്സയിലുള്ളത്. ഇദ്ദേഹം മെയ് 14 ന് ജിദ്ദയില്‍ നിന്നും കൊച്ചി വിമാനത്താവളത്തില്‍ എത്തിയ എ ഐ-964 ഫ്‌ളൈറ്റിലെ യാത്രക്കാരനാണ്. 36 വയസുള്ള ഇദ്ദേഹത്തെ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് അന്നുതന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പുനലൂര്‍ സ്വദേശിയാണ്.
അതേസമയം, കേരളത്തിൽ ഇന്നലെ 16 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. വയനാട് ജില്ലയിൽ നിന്ന് അഞ്ചുപേർക്കും, മലപ്പുറം ജില്ലയിൽ നിന്ന് നാലുപേർക്കും, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ നിന്ന് രണ്ടുപേർക്കും കൊല്ലം, പാലക്കാട്, കാസർകോട് ജില്ലകളിൽ നിന്ന് ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഏഴു പേർ വിദേശത്തുനിന്നും നാലു പേർ തമിഴ്നാട്ടിൽ നിന്നും രണ്ടു പേർ മുംബയിൽ നിന്നും വന്നതാണ്. ഇതുവരെ 576 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 80 പേർ ഇപ്പോൾ ചികിത്സയിലാണ്. സംസ്ഥാനത്ത് കോവിഡ് 19 കേസുകളുടെ എണ്ണം വർധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. സമ്പർക്കത്തിലൂടെ രോഗം പടരാനുള്ള സാധ്യത മുന്നിലുണ്ട്. കരുതൽ വർധിപ്പിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 48,825 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 48,287 പേർ വീടുകളിലും 538 പേർ ആശുപത്രികളിലുമാണ്. 122 പേരെയാണ് വെള്ളിയാഴ്ച ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.
Post Your Comments