റംസാന്റെ ഭാഗമായി ഇസ്ലാം മതവിശ്വസികൾ നല്കേണ്ട മതനിയമപ്രകാരമുള്ള ദാനത്തെയാണ് സകാത്ത് എന്ന് പറയുന്നത്. ശുദ്ധിയാകൽ, ശുദ്ധീകരിക്കൽ, ഗുണകരം എന്നൊക്കെയാണ് സകാത്ത് എന്ന അറബി പദത്തിന് അർത്ഥം . ധനികൻ പാവപ്പെട്ടവരായ സകാത്തിന്റെ അവകാശികൾക്ക് നല്കുന്ന ഔദാര്യമല്ല, മറിച്ച് ധനികന്റെ സ്വത്തിൽ അവർക്ക് ദൈവം നല്കിയ അവകാശമാണ് എന്ന് ആണ് ഇതിനെ കുറിച്ച് ഖുർആനിൽ പറയുന്നത്. നിർബന്ധബാദ്ധ്യതയായി ഇസ്ലാം ഇതിനെ കണക്കാക്കപ്പെടുന്നു.
സകാത്തുൽ ഫിത്വർ എല്ലാ മുസ്ലിങ്ങളും നിർബന്ധമായും നല്കിയിരിക്കേണ്ട സകാത്താണ്.ആവശ്യക്കാരനായ ഒരു മനുഷ്യനെ ഊട്ടുവാൻ മതിയായ അത്രയുമാണ് ഇതിന്റെ അളവ്. റംസാൻ മാസത്തിന്റെ അവസാനമാണ് ഇത് നൽകേണ്ടത്.
Post Your Comments