ചണ്ഡിഗഡ്: ലോക്ക്ഡൗൺ വീണ്ടും നീട്ടി പഞ്ചാബ്. സംസ്ഥാനത്ത് ലോക്ക്ഡൗൺ മെയ് 31 വരെ നീട്ടുന്നതായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് പ്രഖ്യാപിച്ചു. സംസ്ഥാനത്തിനുള്ളിൽ കൂടുതൽ ഇളവുകൾ നൽകിക്കൊണ്ടായിരിക്കും ലോക്ക് ഡൗൺ തുടരുകയെന്നു മുഖ്യമന്ത്രി പറഞ്ഞു. മെയ് അവസാനം വരെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പാലിക്കാൻ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു.
Also read : മൂന്ന് വര്‍ഷം സൈനിക സേവനം അനുഷ്ഠിക്കുന്ന യുവാക്കള്‍ക്ക് ജോലി നൽകുമെന്ന് ആനന്ദ് മഹീന്ദ്ര
മെയ് 18 ന് ശേഷം നാലാം ഘട്ട ലോക്ക്ഡൗണിൽ ജനങ്ങളുടെ ദുരിതംലഘൂകരിക്കാൻ ചില പ്രഖ്യാപനങ്ങൾ നടത്തും. പൊതുജനങ്ങളുടെ സഹായവും സഹകരണവുമില്ലാതെ സർക്കാർ നടപടികൾ വിജയിക്കില്ല. വ്യവസായങ്ങൾ വീണ്ടും ആരംഭിക്കാൻ അനുവദിക്കുന്ന തരത്തിൽ പഞ്ചാബിലെ എല്ലാ നഗരങ്ങളും തുറക്കും. കോവിഡ് പോസിറ്റീവ് കേസുകൾ കണ്ടെത്തുന്ന പ്രദേശങ്ങൾ മാത്രമേ പൂർണമായും അടയ്ക്കുകയുള്ളുവേണും . ഇത് മെയ് 18 മുതൽ പ്രാബല്യത്തിൽ വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments