മുംബൈ: മൂന്ന് വര്‍ഷം സൈനിക സേവനം ചെയ്യുന്നവര്‍ക്ക് ജോലി വാഗ്ദാനവുമായി മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. യുവാക്കള്‍ക്ക് ഇന്ത്യന്‍ സൈന്യത്തില്‍ മൂന്നു വര്‍ഷത്തെ സേവനത്തിന് അവസരമൊരുക്കുന്ന ടൂര്‍ ഓഫ് ഡ്യൂട്ടി സംവിധാനത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ടൂര്‍ ഓഫ് ഡ്യൂട്ടിയുടെ ഭാഗമായി സൈന്യത്തില്‍ സേവനം അനുഷ്ഠിക്കുന്ന യുവാക്കള്‍ക്ക് മഹീന്ദ്രയുടെ സ്ഥാപനങ്ങളില്‍ ജോലി നല്‍കും. സൈനിക പരിശീലനം ലഭിച്ച് പിന്നീട് ജോലിയില്‍ പ്രവേശിക്കുമ്പോള്‍ യുവാക്കള്‍ക്ക് അധിക നേട്ടമാകുമെന്ന് ഞാന്‍ കരുതുന്നു. സൈനിക സേവനത്തിന് ശേഷം ഏത് മേഖലയില്‍ ജോലിയില്‍ പ്രവേശിച്ചാലും യുവാക്കള്‍ക്ക് തികഞ്ഞ അച്ചടക്കമുണ്ടാകുമെന്നും ആനന്ദ് മഹീന്ദ്ര വ്യക്തമാക്കി.
സാധാരണക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ സൈനിക സേവനത്തിന് അവസരം നല്‍കുന്ന ടൂര്‍ ഓഫ് ഡ്യൂട്ടി എന്ന പദ്ധതി കരസേന കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഇക്കാര്യം പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര സൈന്യത്തിന് ഇ-മെയില്‍ സന്ദേശം അയച്ചിരുന്നു. സാധാരണ ജനങ്ങളെ താല്‍കാലികമായി സൈന്യത്തിന്റെ ഭാഗമാക്കുന്നത് സംബന്ധിച്ച തീരുമാനം സ്വാഗതാര്‍ഹമാണെന്നും സൈന്യത്തിന് എഴുതിയ സന്ദേശത്തില്‍ ആനന്ദ് മഹീന്ദ്ര പറഞ്ഞു.
Post Your Comments