Latest NewsNewsMobile PhoneTechnology

കുറഞ്ഞ നിരക്കിലുള്ള ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കാനൊരുങ്ങി വാവേയ്

ബെയ്ജിങ് : വിലകുറഞ്ഞ ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കാനൊരുങ്ങി ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിർമാതാക്കളായ വാവേയ് . ഈ വര്‍ഷം അവസാനത്തോടെ ഫോണ്‍ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്.

ഫ്‌ളാഗ്ഷിപ് മോഡലായ മേറ്റ് 40 സ്മാര്‍ട്‌ഫോണിനൊപ്പമാണ് കുറഞ്ഞ നിരക്കിലുള്ള ഫോള്‍ഡബിള്‍ ഫോണും പുറത്തിറക്കുകയെന്ന് വാവേയുടെ ഡിസ്‌പ്ലേ സപ്ലൈ ചെയ്ന്‍ കണ്‍സള്‍ടന്റ്‌സ് മേധാവി റോസ് യങ് പറഞ്ഞു.

അകത്തേക്ക് മടക്കാന്‍ സാധിക്കുന്ന ഒരു ഫോണിനായി കമ്പനി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അത് വാവേയ് നേരത്തെ പുറത്തിറക്കിയ ഫോള്‍ഡബിള്‍ മോഡലുകളായ മേറ്റ് എക്‌സ്, മേറ്റ് എക്‌സ് എസ് എന്നിവയില്‍ നിന്നും വ്യത്യസ്തമാവുമെന്നും യങ് പറഞ്ഞു.

shortlink

Post Your Comments


Back to top button