തിരുവനന്തപുരം : ന്യുനമര്‍ദ്ദം അതിശക്തമായ ചുഴലിക്കാറ്റായി മാറാന്‍ സാധ്യത , ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് അതിശക്തമായ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുള്ളതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. . ഇപ്പോള്‍ പാരദ്വീപിന് 1100 കിലോമീറ്ററും ബംഗാളിലെ ദിഗയ്ക്ക് 1250 കിലോമീറ്ററും അകലെ സ്ഥിതി ചെയ്യുന്ന തീവ്ര ന്യുനമര്‍ദ്ദം ശനിയാഴ്ച വൈകുന്നേരത്തോടെ ഉംപുന്‍ ചുഴലിക്കാറ്റായി മാറിയേക്കും.
തുടര്‍ന്നു 17ന് തീവ്ര ചുഴലിക്കാറ്റായും 18ന് അതിതീവ്ര ചുഴലിക്കാറ്റായും തുടര്‍ന്നു മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗമാര്‍ജിച്ച് മാരകശക്തിയുള്ള ചുഴലിക്കാറ്റായും മാറാം. മേയ് 17 വരെ വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് തുടര്‍ന്നു വടക്ക്‌വടക്ക് കിഴക്ക് ഗതി മാറി മേയ് 18നും 20നും ഇടയില്‍ ബംഗാള്‍ തീരത്തേക്കു സഞ്ചരിക്കാന്‍ സാധ്യതയുണ്ട്. ഇതേതുടര്‍ന്ന് കേരളത്തില്‍ അടുത്ത 4 ദിവസത്തേക്കു വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു
Post Your Comments