ദുബായ് : കോവിഡ് 19 വൈറസ് ബാധ കണ്ടെത്തുന്നതിനുള്ള റാപ്പിഡ് ടെസ്റ്റ് നിര്‍ത്തലാക്കി ദുബായ് ഹെല്‍ത്ത് അതോറിറ്റി(ഡി.എച്ച്.എ). കോവിഡ് 19 ബാധ കണ്ടെത്തുന്നതിൽ കൃത്യത കുറവാണെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. ഫാര്‍മസ്യൂട്ടിക്കല്‍സ് സ്ഥാപനങ്ങളോട് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ വില്‍ക്കരുതെന്നും, സ്വകാര്യ ആശുപത്രികളോട് റാപ്പിഡ് ടെസ്റ്റുകള്‍ നടത്തരുതെന്നും ദുബായ് ഹെല്‍ത്ത് അതോറിറ്റി ആവശ്യപ്പെട്ടു.
റാപ്പിഡ് ടെസ്റ്റിന്റെ കൃത്യത 30 ശതമാനത്തില്‍ താഴെയാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നതായി ദുബായ് ഹെല്‍ത്ത് അതോറിറ്റി ചൂണ്ടിക്കാട്ടുന്നു. കോവിഡ് വൈറസിന്റെ സാന്നിധ്യം കണ്ടെത്താന്‍ പിസിആര്‍ ടെസ്റ്റ് നടത്തണമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ശരീരത്തില്‍ വൈറസ് പ്രവേശിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ശരീരം ഉല്‍പ്പാദിപ്പിക്കുന്ന ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തുവാനാണ് റാപ്പിഡ് ടെസ്റ്റ് ഉപയോഗിക്കുക.
Post Your Comments