തിരുവനന്തപുരം: ഹൈക്കോടതിയുള്‍പ്പടെയുള്ള കോടതികളുടെ പ്രവര്‍ത്തനം സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും. സാമൂഹിക അകലം പാലിച്ചായിരിക്കും കോടതി പ്രവർത്തിക്കുന്നത്. ഇക്കാര്യങ്ങൾ സംബന്ധിച്ച് മാര്‍ഗ നിര്‍ദേശങ്ങള്‍ ഹൈക്കോടതി പുറത്തിറക്കി. കോടതി മുറിക്കുള്ളില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് പുറമെ പ്രവേശനം ആറു അഭിഭാഷകര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. മൂന്നു ഗേറ്റുകളില്‍ കൂടി മാത്രമായിരിക്കും ഹൈക്കോടതിയിലേക്ക് പ്രവേശനം.
Read also: കോവിഡ് പ്രതിസന്ധിക്കിടയില്‍ പോലീസിന്റെ നടപടിക്രമങ്ങളിലും മാറ്റം
പുതുതായി ഫയല്‍ ചെയ്യുന്ന കേസുകള്‍ വീഡിയോ കോണ്‍ഫെറെന്‍സിങ് വഴി പരിഗണിക്കുമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. കീഴ്‌ക്കോടതികളുടെ പ്രവര്‍ത്തനം സംബന്ധിച്ചും ഹൈക്കോടതി മാര്‍ഗരേഖ പുറത്തിറക്കി. ജഡ്ജി ഉള്‍പ്പെടെ 10 പേര്‍ മാത്രമേ ഒരു സമയം കോടതിയില്‍ ഉണ്ടാകാവു. കേസുമായി ബന്ധപ്പെട്ടവര്‍ക്ക് മാത്രമായിരിക്കും കോടതി മുറിക്കുള്ളില്‍ പ്രവേശനം. കോടതി മുറിക്ക് പുറത്തും ആളുകള്‍ കൂട്ടം കൂടാന്‍ അനുവാദമില്ല.
Post Your Comments