Latest NewsNewsIndia

ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറി; കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത

ഹൈദരാബാദ്: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഉംപൂണ്‍ ചുഴലിക്കാറ്റായി മാറി. 48 മണിക്കൂറിനുള്ളില്‍ ഈ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറും. അതിതീവ്ര ചുഴലിക്കാറ്റായി മാറിയാല്‍ ഇതിന്റെ വേഗത 200 കിലോമീറ്ററായിരിക്കും. ഇതിന്റെ പശ്ചാത്തലത്തിൽ ആന്ധ്ര പ്രദേശ്, ഒഡിഷ, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ശക്തമായ മഴക്ക് സാദ്ധ്യതയുണ്ട്.

Read also: കടലില്‍ കുടുങ്ങിയ ബോട്ടും ആറ് തൊഴിലാളികളെയും രക്ഷിച്ചു

ഇതിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം, ഇടുക്കി, കണ്ണൂര്‍ എന്നിവിടങ്ങളിലും ഞായറാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിലും മെയ് 18ന്‌ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലുമാണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button