News

ചെലവിന്റെ മുൻഗണനകളിൽ മാറ്റം വരുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനം ചെലവുകളിൽ ഗണ്യമായ കുറവ് വരുത്തുമെന്നും മുൻഗണനകളിൽ മാറ്റം വരുത്തുമെന്നും ധനമന്ത്രി ഡോ: ടി.എം. തോമസ് ഐസക്. കോവിഡ്19 നെത്തുടർന്നുള്ള സ്ഥിതിഗതികൾ സംസ്ഥാന സമ്പദ്ഘടനയെ എങ്ങനെ ബാധിക്കുന്നുവെന്ന് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനപ്രകാരം ബജറ്റ് എസ്റ്റിമേറ്റിലെ 1,14,636 കോടിയിൽ നിന്നും റവന്യൂവരുമാനം 81,180 ആയി കുറയുമെന്നാണ് സൂചിപ്പിക്കുന്നത്. റവന്യൂ കമ്മി 4.18 ശതമാനം ആയും ധനകമ്മി 5.95 ആയും വർധിക്കുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ഏപ്രിൽ ഒന്നു മുതലുള്ള 47 ദിവസത്തെ ലോക്ക്ഡൗൺ കഴിഞ്ഞാൽ എല്ലാം സാധാരണഗതിയിലാകുമെന്നു ഗണിച്ചാൽപോലും 79300 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകും. എങ്കിലും വർഷാവസാനം എത്തുമ്പോൾ 2.06 വർധന ആഭ്യന്തര വരുമാനത്തിൽ ഉണ്ടാകും.

രണ്ടാമത്തെ കണക്കുകൂട്ടൽ സ്ഥിതിഗതികൾ സാധാരണഗതിയിലാകാൻ ലോക്ക്ഡൗൺ കഴിഞ്ഞ് മൂന്നു മാസമെടുക്കുമെന്ന അനുമാനത്തെ ആസ്പദമാക്കിയാണ്. ഈ സാഹചര്യത്തിൽ 135523 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടാകും. മൂന്നാമത്തെ കണക്കുകൂട്ടൽ സ്ഥിതിഗതികൾ സാധാരണഗതിയിലാകാൻ ലോക്ക്ഡൗൺ കഴിഞ്ഞ് ആറ് മാസമെടുക്കുമെന്ന അനുമാനത്തെ ആസ്പദമാക്കിയാണ്. ഈ സാഹചര്യത്തിൽ 165254 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടാകും. കേരള രൂപീകരണത്തിനുശേഷം സംസ്ഥാന സമ്പദ്ഘടനയിലുണ്ടാകുന്ന ഏറ്റവും വലിയ തിരിച്ചടിയായിരിക്കും ഇതെന്ന് ധനമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button