കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് തങ്ങളുടെ ആദ്യ സ്മാര്‍ട് വാച്ച് ഇന്ത്യയിലെത്തിക്കാൻ തയാറെടുത്ത് ചൈനീസ് സ്മാര്‍ട്ഫോണ്‍ ബ്രാന്റായ റിയല്‍മി. ഇതിനു മുന്നോടിയായി വാച്ചിന്റെ വീഡിയോ ടീസര്‍ റിയല്‍മി ഇന്ത്യ സിഇഒ മാധവ് ഷേത്ത് ട്വിറ്ററിലൂടെ പുറത്തു വിട്ടു. ഞങ്ങളുടെ അടുത്ത എഐഒടി ഉല്‍പ്പന്നങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണെന്നും മാധവ് ഷേത്ത് ട്വീറ്റ് ചെയ്തു.
Watch me!
Are you ready to join our journey in becoming India’s Most Popular Tech-Lifestyle Brand?
Our next AIoT products are on the way?
RT to show your excitement. pic.twitter.com/3Ny6EEDMi4— Madhav Sheth (@MadhavSheth1) May 14, 2020
ആപ്പിള്‍ വാച്ചിനു സമാനമായ ചതുരാകൃതിയിലുള്ള കെയ്സ് ആണ് വീഡിയോ ടീസറില്‍ കാണാവുന്നത്. ഈ സ്മാര്‍ട് വാച്ച് റിയല്‍മി വാച്ച് എന്ന് അറിയപ്പെടുമെന്ന് വീഡിയോ വ്യക്തമാക്കുന്നു. 1.4 ഇഞ്ച് ടിഎഫ്ടി എല്‍സിഡി ഡിസ്പ്ലേ, ഐപി68 വാട്ടര്‍ ഡസ്റ്റ് റസിസ്റ്റന്റ്, ഹാര്‍ട്ട് റേറ്റ് സെന്‍സര്‍, ബ്ലഡ് ഓക്സിജന്‍ ലെവല്‍ മോണിറ്റര്‍ തുടങ്ങിയ സംവിധാനങ്ങൾ വാച്ചിൽ പ്രതീക്ഷിക്കാം.
Also read : ആമസോണ്‍ പ്രൈം വഴി റിലീസിന് തയ്യാറെടുത്ത് ആറു ഇന്ത്യൻ സിനിമകൾ, വിവരങ്ങൾ ഇങ്ങനെ
റിയല്‍മി ബാന്‍ഡിന് ശേഷം കമ്പനി പുറത്തിറക്കുന്ന രണ്ടാമത്തെ വെയറബിള്‍ ഉല്‍പ്പന്നമാണ് റിയല്‍മി വാച്ച്. സ്മാര്‍ട്ഫോണ്‍ ബ്രാന്റ് എന്ന നിലയില്‍ നിന്നും മാറി, ഇന്ത്യയിലെ ഒരു മുന്‍നിര ലൈഫ്സ്‌റ്റൈല്‍ ബ്രാന്റ് ആയി മാറാനാണ് റിയൽ മീ ശ്രമിക്കുന്നത്. സ്മാര്‍ട് ബാന്‍ഡിനും, വാച്ചിനും പുറമെ സ്മാര്‍ട് ടിവി പുറത്തിറക്കാനും റിയല്‍മിയ്ക്ക് പദ്ധതിയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നു.ഇതുവഴി ഐഒടി ഉപകരണ വിപണിയില്‍ ഷവോമിക്ക് ശക്തനായ എതിരാളിയായി സാന്നിധ്യമുറപ്പിക്കാനാണ് റിയല്‍മി ലക്ഷ്യമിടുക
Post Your Comments