Festivals

അനുഗ്രഹവര്‍ഷങ്ങളുടെ പൂക്കാലമായ റമദാന്‍ മാസം

റമദാനും വ്രതവും പരസ്പരപൂരകങ്ങളായി വര്‍ത്തിക്കുന്നു. രണ്ട് അനുഗ്രഹങ്ങളുടെ സഫലമായ സംയോജനം. രണ്ട് ഐശ്വര്യങ്ങളുടെ സമുജ്ജ്വലമായ സമാഗമം. റമദാന്‍ ഖുര്‍ആന്‍ അവതീര്‍ണമായ മാസം. അന്ധകാരമയമായ ജനജീവിതത്തിലേക്ക് ഒരു പുതിയ പ്രഭാതത്തിന്റെ ആഗമനം. ജീവിതത്തിന്റെ ഇരുണ്ട മേഖലകളെ പ്രശോഭിപ്പിച്ച് കാട്ടിയ ഖുര്‍ആന്റെ അവതരണം. വ്രതം പ്രഭാതത്തോടെ സമാരംഭിക്കുകയാണ്. വ്രതവും റമദാനും ഇവിടെ കൂടിക്കുഴയുകയാണ്. വേര്‍പിരിക്കാനാവാത്ത ബന്ധം. ഖുര്‍ആനാകുന്ന പ്രഭാതോദയമുണ്ടായ മാസത്തെ വ്രതത്തോട് ബന്ധപ്പെടുത്തി വ്രതവും ഖുര്‍ആനും തമ്മില്‍ അഗാധമായ നൂലിഴകളാല്‍ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. റമദാന്‍ അനുഗ്രഹവര്‍ഷങ്ങളുടെ പൂക്കാലം. ദൈവത്തിന്റെയും ദാസന്റെയുമിടയില്‍ അവ്യക്തമായ ആത്മീയബന്ധത്തിന്റെ അനന്യമായ നൂല്‍ബന്ധം രൂപമെടുക്കുന്ന മാസം കൂടിയാണ് റമദാന്‍.

shortlink

Post Your Comments


Back to top button