തിരുവനന്തപുരം • ലോക്ക്ഡൗണ്‍ കാലയളവില്‍ സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ അതിക്രമങ്ങളും ലൈംഗിക പീഡനങ്ങളും വര്‍ദ്ധിക്കുന്നതായി പഠന റിപ്പോര്‍ട്ട്. ഇടത്തരം സാമ്പത്തിക സ്ഥിതിയിലുള്ളവരില്‍ നിന്നാണ് കൂടുതല്‍ പരാതികളും വന്നിട്ടുള്ളതെന്നും കിലയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പറയുന്നു.
ഗാര്‍ഹിക അതിക്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്ന മിത്ര, സഖി, ഭൂമിക, സ്നേഹിത, മഹിള സമഖ്യ ഹെല്‍ലൈനുകള്‍ വഴി 188 പരാതികളാണ് കിട്ടിയത്. 26 ദിവസത്തിനിടെ ലഭിച്ച പരാതികളില്‍ കൂടുതലും ശാരീരിക പീഡനത്തിന് എതിരെയുള്ളവയാണ്. 102 പരാതികള്‍ മാനസികമായി പീഡിപ്പിക്കുവെന്ന് ആരോപിച്ചുള്ളതാണ്. 79 എണ്ണം ലൈംഗിക പീഡനത്തിനുമായാണ് കിട്ടിയത്.
സാമ്പത്തിക ബുദ്ധിമുട്ടാണ് ഗാര്‍ഹിക പീഡനത്തിനുള്ള പ്രധാന കാരണമായി കൂടുതല്‍ പേരും പറയുന്നതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. 40 പേരാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. മദ്യം കിട്ടാത്തത് അതിക്രമത്തിന് കാരണമായെന്ന് 28 പേര്‍ പരാതിയില്‍ പറയുന്നു. സംശയ രോഗവും ലൈംഗിക വിസമ്മതവും മറ്റുകാരണങ്ങളാണ്. 188 പരാതികളില്‍ 131 ലും ഭര്‍ത്താക്കന്മാരാണ് കുറ്റക്കാര്‍ . 23 പരാതികളില്‍ ഭര്‍ത്താവിന്റെ മാതാപിതാക്കളും 18 പരാതികളില്‍ മറ്റ് കുടുംബാംഗങ്ങളും പ്രതിസ്ഥാനത്തുണ്ട്.
Post Your Comments