ന്യൂഡല്‍ഹി: രാജ്യത്തിന്റെ ക്ഷേമം കര്‍ഷകരുടെ ക്ഷേമത്തിലാണെന്നാണ് മോദി സര്‍ക്കാര്‍ വിശ്വസിക്കുന്നതെന്ന് അമിത് ഷാ. കോവിഡ് പ്രതിസന്ധി മറികടക്കുന്നതിനായി കേന്ദ്രം പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജില്‍ ഒരു ലക്ഷം കോടി രൂപ കൃഷിക്കും അനുബന്ധ മേഖലയ്ക്കുമായി മാറ്റിവെയ്ക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Read also: കോവിഡ് ഭീതിയിൽ സൗദിയിൽ നിന്നും കേരളത്തിന്റെ സുരക്ഷിതത്വത്തിലേക്ക്; യുവതിക്ക് ഇരട്ടക്കുട്ടികള്‍
കര്‍ഷകരെ ശക്തിപ്പെടുത്തിക്കൊണ്ട് രാജ്യത്തെ സ്വയം പര്യാപ്തമാക്കുക എന്ന ദീര്‍ഘവീക്ഷണത്തോടുകൂടിയുള്ളതാണ് കര്‍ഷകര്‍ക്കായി മോദി സര്‍ക്കാര്‍ ഇന്ന് പ്രഖ്യാപിച്ച സഹായങ്ങള്‍, ഇതിന് പ്രധാനമന്ത്രി മോദിയേയും ധനമന്ത്രി നിര്‍മല സീതാരാമനേയും അഭിനന്ദിക്കുന്നു. പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തിലും പ്രധാനമന്ത്രിയുടെ ഈ നടപടികള്‍ ലോകത്തിന് മുഴുവന്‍ മാതൃകയാണെന്നും അമിത് ഷാ ട്വിറ്ററിലൂടെ കൂട്ടിച്ചേർത്തു.
Post Your Comments