
ഭോപ്പാൽ : മധ്യപ്രദേശിലെ ശിവപുരിയിൽ 19-കാരനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം നിര്‍ബന്ധിച്ച് മൂതം കുടിപ്പിച്ചു. മര്‍ദ്ദനം നടന്ന് ഏതാനും മണിക്കൂറുകൾക്ക് ശേഷം യുവാവ് ആത്മഹത്യ ചെയ്തു. സംഭവത്തില്‍ രണ്ട് സ്ത്രീകളുള്‍പ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഭോപ്പാലിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള സജോർ ഗ്രാമത്തിൽ ബുധനാഴ്ചയാണ് സംഭവം നടന്നത്. വികാസ് ശർമ എന്ന യുവാവിനെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പും മരണ പ്രഖ്യാപനം അടങ്ങിയ ഒരു വീഡിയോ ക്ലിപ്പും സംഭവസ്ഥലത്ത് നിന്നും പോലീസ് കണ്ടെത്തി.
വീടിന് അടുത്തുള്ള ക്ഷേത്രത്തിലെ ആവശ്യത്തിനായി ഒരു പാത്രത്തില്‍ വെള്ളമെടുക്കാനായി പൊതുടാപ്പിന് അടുത്തെത്തിയതായിരുന്നു വികാസ്. പാത്രത്തില്‍ വെള്ളം നിറയ്ക്കുന്ന സമയത്ത് മനോജ് കോലി, താരവതി കോലി, പ്രിയങ്ക കോലി എന്നിവരുടെ പാത്രങ്ങളിൽ ഏതാനും തുള്ളി വെള്ളം വീണു. ഇതിൽ പ്രകോപിതരായ മൂന്നുപേരും വികാസിന്റെ തലമുടിയിൽ വലിച്ചിഴച്ച് മർദ്ദിക്കുകയും
അടിക്കുകയും ചെയ്തു. തുടർന്ന് ഇവർ മൂന്നുപേരും ചേർന്ന് അമ്പലത്തിലേക്ക് ഉപയോഗിക്കുന്ന പാത്രത്തില്‍ മൂത്രം നിറച്ച് വികാസിനെ നിർബന്ധിപ്പിച്ച് കുടിപ്പിക്കുകയും ചെയ്തു. .ഈ സംഭവത്തിൽ മനംനൊന്ത വികാസ് തൂങ്ങിമരിക്കുകയായിരുന്നു.
Post Your Comments