ജിദ്ദ : സൗദിയിൽ കണ്ടെയ്നര്‍ ലോറിക്കടിയില്‍പ്പെട്ട് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. ഷിപ്പിങ് കമ്പനിയുടെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന പാലക്കാട് പട്ടഞ്ചേരി ചെത്താണി പുത്തന്‍കുടി വീട്ടില്‍ അപ്പുക്കുട്ടന് പൊന്നനാണ്(50) ജിദ്ദയില്‍ മരിച്ചത്. രണാനന്തര നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്.
Also read : കോവിഡ് കുറയാതെ ഒമാൻ ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 284 പേര്‍ക്ക്
അതേസമയം യുഎഇയിൽ ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു. ദുബായ് അൽ തായർ മോട്ടോഴ്സിൽ ബസ് ഡ്രൈവറായിരുന്ന കോഴിക്കോട് നിടഉമ്പറമ്പ് പുതുക്കയം സ്വദേശി മജീദ് കുനിയിൽ(49) ആണ് മരിച്ചത്. മുഹമ്മദിന്റെയും കയിയയുടെയും മകനാണ്. ഭാര്യ: റംല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം ആശങ്കാ ജനകമായി ഉയരുന്നു. രണ്ട് ദിവസത്തിനിടെ ഏഴ് മലയാളികളാണ് ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്.
ഇതോടെ ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 79 ആയി.
Post Your Comments