തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളാന്‍ സാധ്യതയുള്ള അംഫാന്‍ ചുഴലിക്കാറ്റ് സഞ്ചരിക്കുന്ന പാതയില്‍ കേരളം ഉള്‍പ്പെട്ടിട്ടില്ല. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടേതാണ് അറിയിപ്പ്. കാറ്റിന്റെ പാത നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളാന്‍ സാധ്യതയുള്ള അംഫാന്‍ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ കേരളമുണ്ടെന്നും അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കഴിഞ്ഞദിവസം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി.കാറ്റിന്റെ പാത നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു.
രഹന ഫാത്തിമയുടെ ‘ഗോമാതാ ഉലർത്ത്’ വീഡിയോക്കെതിരെ ഹൈക്കോടതിയിൽ പരാതി, ജാമ്യ വ്യവസ്ഥ ലംഘിച്ചു
തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം ശക്തിപ്രാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഇത് കൂടുതല്‍ ശക്തമാവും. ശനിയാഴ്ചയോടെ ചുഴലിക്കാറ്റായി മാറാനാണ് സാധ്യത. ആദ്യം വടക്കുപടിഞ്ഞാറ് ദിശയിലും പിന്നീട് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കലിലേക്ക് തിരിയുമെന്നുമാണ് ഇപ്പോഴത്തെ നിരീക്ഷണം.
കേരളത്തില്‍ പലയിടത്തും ഇടിമിന്നലോടെയുള്ള കനത്തമഴയും കാറ്റും തുടരുംമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ശനിയാഴ്ച എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, തിങ്കളാഴ്ച എറണാകുളം, ഇടുക്കി, ആലപ്പുഴ, പാലക്കാട്, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments