മാനന്തവാടി: വയനാട് ജില്ലയില്‍ പൊലീസുകാര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതോടെ കൂടുതല്‍ ആശങ്കയില്‍. ഓരോ മണിക്കൂറിലും കൂടുതൽ പൊലീസുകൾ ക്വാറന്റീനിൽ പോകുന്ന സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്. മാനന്തവാടി പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാര്‍ക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ വയനാട് എസ്പിയേയും ക്വാറന്റൈനിലേക്ക് മാറ്റിയിരിക്കുകയാണ്.
കോവിഡ് സ്ഥിരീകരിച്ച പൊലീസുകാരുടെ സമ്പര്‍ക്ക പട്ടികയില്‍ എസ്പി കൂടി ഉള്‍പ്പെട്ടതോടെയാണ് നടപടി.എന്നാല്‍ ഇതുവരേയും ഔദ്യോഗിക സമ്പര്‍ക്ക പട്ടിക പുറത്തിറിക്കിയിട്ടില്ല. മുന്‍ കരുതല്‍ നടപടിയുടെ ഭാഗമായാണ് എസ്പി ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചത്.
പൊലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്റ്റേഷനിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. പിപിഇ കിറ്റ് ധരിച്ച രണ്ട് പൊലിസുകാരും ഒരു ആരോഗ്യ പ്രവര്‍ത്തകനും മാത്രമാണ് സ്റ്റേഷനില്‍ ഉണ്ടാവുക. സ്റ്റേഷന്‍ പൂര്‍ണ്ണമായും അണുവിമുക്തമാക്കേണ്ടതുണ്ട്. പരാതി നല്‍കാന്‍ സമീപത്തെ പൊലീസ് സ്റ്റേഷനെ ആശ്രയിക്കണം. ഇമെയില്‍ വഴിയും പരാതി നല്‍കാം.
ALSO READ: കോവിഡിന് പിന്നാലെ എലിപ്പനിയും; പത്തനംതിട്ടയിൽ ഒരു മരണം
അഡിഷണല്‍ എസ്പിക്ക് പ്രത്യേക ചുമതല നല്‍കിയിട്ടുണ്ട്. വയനാട്ടില്‍ ഇതുവരേയും പത്ത് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോയമ്പേട് മാര്‍ക്കറ്റില്‍ പോയി വന്ന ട്രക്ക് ഡ്രൈവറില്‍ നിന്നും 8 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും രണ്ട് പൊലീസുകാര്‍ക്ക് കൂടി രോഗം സ്ഥിരീകരിക്കുകയും ചെയ്തതോടെയാണ് രോഗ ബാധിതരുടെ എണ്ണം കൂടിയത്. 11 മാസം പ്രായമുള്ള കുഞ്ഞിനും ഇവിടെ വൈറസ് സ്ഥി രീകരിച്ചിട്ടുണ്ട്.
Post Your Comments