KeralaLatest NewsNews

കോവിഡ് മുക്തമായി കൊല്ലം

കൊല്ലം • കൊല്ലം ജില്ല കോവിഡ് 19 മുക്തമായി. ചികിത്സയിലുണ്ടായിരുന്ന അവസാന രണ്ട് രോഗികളും പരിശോധനാ ഫലം നെഗറ്റീവായതോടെ ആശുപത്രി വിട്ടു. കൊല്ലത്ത് ആദ്യം രോഗം സ്ഥിരീകരിച്ച പ്രാക്കുളം സ്വദേശിയുടെ ബന്ധുവായ വീട്ടമ്മയാണ് ഇന്ന് കൊവിഡ് നെഗറ്റീവായതില്‍ ഒന്ന്.

44 ദിവസമായി ഇവര്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. മാര്‍ച്ച്‌ 31 നാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. മുംബൈയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം കോവിഡ് സ്ഥിരീകരിച്ച ഒരു യുവതിയുടെയും പരിശോധന ഫലം നെഗറ്റീവായി. ഏപ്രില്‍ രണ്ടിനായിരുന്നു ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

രണ്ടാഴ്ചയിലേറെയായി ജില്ലയില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നതും ആശ്വാസമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button