Latest NewsNews

‘പൂച്ചകളെ ചുംബിക്കരുത്’ : രോഗലക്ഷണം കാണിക്കാത്ത പൂച്ച മറ്റ് പൂച്ചകള്‍ക്ക് രോഗം നല്‍കിയെന്ന് ശാസ്ത്രജ്ഞർ

ലണ്ടൻ : കൊറോണ വൈറസ് പൂച്ചകളിൽ നിന്ന്​ മറ്റു പൂച്ചകളിലേക്ക് വേ​ഗത്തിൽ പകരുമെന്ന വെളിപ്പെടുത്തലുമായി​ ഗവേഷകർ. എന്നാൽ കോവിഡ് മനുഷ്യരില്‍ നിന്നാണ് പൂച്ചകളിലേക്ക് പകരുന്നത്.​ ഈ പൂച്ചകൾ വഴി രോഗം വീണ്ടും മനുഷ്യരിലെത്തുമെത്തുമോ എന്നതിൽ കൂടുതൽ ഗവേഷണം ആവശ്യമാണ്​. എന്നാൽ അത്തരത്തിലൊരു സാധ്യത ഇല്ലെന്നാണ് ആരോ​ഗ്യവി​ദ​ഗ്ധരുടെ വെളിപ്പെടുത്തൽ.

പൂച്ചകളിൽ പലപ്പോഴും കോവിഡ്​ രോഗലക്ഷണങ്ങൾ പ്രകടമാകില്ലെന്നാണ് ശാസ്​ത്രജ്​ഞർ പറയുന്നത്.  വൈറസ്​ വിദഗ്​ധൻ പീറ്റർ ഹാഫ്​മാനും സഹപ്രവർത്തകരും വിസ്​കോൻസിൻ സ്​കൂൾ ഓഫ്​ വെറ്ററിനറി മെഡിസി​ന്റെ സഹായത്തോടെ നടത്തിയ പരീക്ഷണഫലത്തിൽ കോവിഡ് രോഗിയെയും മനുഷ്യരിൽ നിന്ന്​ രോഗം പകർന്ന മൂന്ന്​ പൂച്ചകളെയും പരീക്ഷണ വിധേയമാക്കിയിരുന്നു. അവക്കൊപ്പം മൂന്നുപൂച്ചകളെയും കഴിയാൻ അനുവദിച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ മൂന്നുപൂച്ചകളിലേക്കും വൈറസ്​ പടർന്നു. എന്നാൽ ആറുപൂച്ചകളിലും രോഗലക്ഷണങ്ങൾ പ്രകടമായില്ല.

അവ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്തില്ല. അതുപോലെ ശരീര താപനില വർദ്ധിക്കുകയോ ശരീരഭാരം കുറയുകയോ ചെയ്തില്ല. യാതൊരു വിധത്തിലുള്ള കൊവിഡ് ലക്ഷണങ്ങളും ഇവയിൽ പ്രകടമായില്ലെന്നാണ് ഹാഫ്മാൻ വെളിപ്പെടുത്തിയിരിക്കുന്നത്.

അതേസമയം വളർത്തുമൃ​ഗങ്ങളിൽ നിന്നാണ് പലർക്കും പകർച്ചവ്യാധികൾ ഉണ്ടാകുന്നതെന്നാണ് വൈറസ്​ വിദഗ്​ധൻ പീറ്റർ ഹാഫ്​മാൻ പറയുന്നത്. അതിനാൽ പൂച്ചകളെ ഉമ്മവെക്കരുതെന്നും വളർത്തുമൃ​ഗങ്ങളെ സ്പർശിക്കുന്നതിന് മുമ്പും ശേഷവും കൈകൾ വൃത്തിയായി കഴുകണം. അതുപോലെ വളർത്തുമൃ​ഗങ്ങൾക്ക് ഭക്ഷണം കൊടുക്കുന്ന പാത്രങ്ങളും മറ്റും എപ്പോഴും വൃത്തിയായിരിക്കണമെന്നും ഇവർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button