അബുദാബി : ഗൾഫിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു. പെന്റാ ഗ്ലോബ് കമ്പനിയിൽ സ്കഫോൾഡിങ് സൂപ്പർവൈസറായിരുന്ന കായംകുളം പുള്ളിക്കണക്ക് അനന്തപത്മത്തിൽ ശശികുമാർ (മണിക്കുട്ടൻ- 47) ആണ് അബുദാബിയിൽ മരിച്ചത്. റുവൈസിലെ ഗയാതി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണവും സംഭവിച്ചത്. ഗോപാലകൃഷ്ണ പിള്ളയുടെയും ലീലാവതി അമ്മയുടെയും മകനാണ്. ഭാര്യ: പാർവതി. മക്കൾ: അനന്തപത്മനാഭൻ, അനന്തലക്ഷ്മി.
കോവിഡ് 19 ചികിത്സയിലായിരുന്ന മലയാളി നഴ്സ് കുവൈറ്റിൽ മരിച്ചു. ജാബ്‌രിയ രക്തബാങ്കിൽ നഴ്സ് ആയ തിരുവല്ല മഞ്ഞാടി സ്വദേശി പാറക്കമണ്ണിൽ ആനി മാത്യു (54) ആണ് മരിച്ചത്. ഏതാനും ദിവസമായി ജാബർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഫെബ്രുവരി അവസാനമാണ് നാട്ടിൽനിന്നും എത്തിയത്. ഭർത്താവ്: മാത്യു. മക്കൾ: നിബിൻ, ഡോ.നിമ്മി, നിഥിൻ.
Also read : ഇന്ന് സംസ്ഥാനത്ത് 26 പേര്‍ക്ക് കൂടി കോവിഡ് 19
മലയാളി യുവാവ് കഴിഞ്ഞ ദിവസം കുവൈറ്റിൽ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ദജീജിൽ ആർകിടെക്ട് ഓഫീസ് ജീവനക്കാരനായിരുന്ന പയ്യന്നൂർ കവ്വായി സ്വദേശി അക്കാളത്ത് അബ്ദുൽ ഗഫൂർ (34) ആണ് കുവൈറ്റിൽ മരിച്ചത്. പനി ബാധിച്ചതോടെ അബ്ദുൽ ഗഫൂറിനെ 3 ദിവസം മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിതാവ്: അബ്ദുറഹീം, മാതാവ്: ഫാത്തിമ. ഭാര്യ: ഉമൈമ. മകൻ: മുഹമ്മദ് ഹാനി.
Post Your Comments