കോഴിക്കോട്: തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ കടലിനോട് ചേര്‍ന്ന് രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റ് രൂപം കൊള്ളുന്നു. ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായാല്‍ തായ്‌ലന്റിന്റെ ഉംപുന്‍ എന്ന പേരിലാണ് ഇത് അറിയപ്പെടുക. ഇന്നലെ ചെന്നൈയില്‍ നിന്ന് ഏകദേശം 850 കി.മി അകലെയാണ് ന്യൂനമര്‍ദത്തിന്റെ സ്ഥാനം. ബംഗാള്‍ ഉള്‍ക്കടലിലെ വിവിധ ഭാഗങ്ങളിലെ സാഹചര്യം വിലയിരുത്തുമ്പോള്‍ അടുത്ത നാലു ദിവസത്തിനകം ന്യൂനമര്‍ദം ചുഴലിക്കാറ്റായേക്കുമെന്നാണ് റിപ്പോർട്ട്. കേരളത്തില്‍ ഒറ്റപ്പെട്ടതും ഇടത്തരത്തിലുള്ളതുമായ മഴയ്ക്ക് സാധ്യതയുണ്ട്.
Read also: സംസ്ഥാനത്തെ അടുത്ത അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾ ഈമാസം; കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കണം
അതേസമയം നിലവില്‍ ഇന്ത്യന്‍ തീരങ്ങള്‍ക്ക് ഉംപുന്‍ ഭീഷണിയല്ല. പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് നീങ്ങുന്ന ന്യുനമര്‍ദ്ദം ഒഡിഷ ആന്ധ്ര തീരത്തിന് സമാന്തരമായി എത്തുമ്പോള്‍ ദിശമാറി ബംഗ്ലാദേശിലേക്ക് പോകുമെന്നാണ് വിവിധ മോഡലുകള്‍ പ്രവചിക്കുന്നത്
Post Your Comments