പത്തനംതിട്ട: റാന്നിയിൽ ജനവാസമേഖലയിൽ വീണ്ടും കടുവയുടെ സാന്നിധ്യം. വടശേരിക്കര പേഴുംപാറ ഉമ്മാ മുക്കിന് സമീപം രമാഭായി കോളനിയിലാണ് ബുധനാഴ്ച രാവിലെ കടുവയെ കണ്ടത്. നൂറുകണക്കിന് വീടുകള്‍ ഉള്ള പ്രദേശത്ത് കടുവയെ കണ്ടത് പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. രാജു ഏബ്രഹാം എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചിരുന്നു. കടുവയെ കണ്ടെത്താന്‍ നടത്തുന്ന തെരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം വിലയിരുത്തി.
Read also: ഇന്ത്യക്കാരായ തടവുകാരെ നാട്ടിലേക്ക് അയച്ച് ഗൾഫ് രാജ്യം, മലയാളികളും ഉൾപ്പെടുന്നു
പ്രദേശത്തെ പാറമട വല കെട്ടി വേർതിരിക്കാൻ ശ്രമം തുടങ്ങി. കടുവയെ കണ്ടെത്താൻ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഡ്രോൺ ഉപയോഗിച്ചു പരിശോധന തുടങ്ങി. വൈകുന്നേരം വീടിന് പുറത്ത് ഇറങ്ങാതിരിക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ പോലീസ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കടുവയെ കണ്ട സ്ഥലത്തു നിന്നും മൂന്നു കിലോമീറ്റര്‍ മാറിയാണ് ഇന്ന് രാവിലെ കടുവയെ കണ്ടത്.
Post Your Comments