Festivals

റംസാന്‍ ഉപവാസത്തേക്കുറിച്ച് ആറ് കാര്യങ്ങള്‍

റംസാന്‍ മാസത്തിലെ വ്രതാനുഷ്ഠാനങ്ങള്‍ മനുഷ്യന്റെ ഇന്ദ്രിയങ്ങളെ സ്വാധീനിക്കുകയും അല്ലാഹുവിന്റെ സാന്നിദ്ധ്യത്തെ സദാ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. ഉപവാസത്തിന് ആറ് പ്രയോജനങ്ങളാണ്. ഉപവാസമെന്നാല്‍ ഭക്ഷണം ഉപേക്ഷിക്കാല്‍ മാത്രമല്ല. പരിപൂര്‍ണ്ണമായ ഇന്ദ്രിയ സമന്വയവുമാണ്.

നാവിനെ നിയന്ത്രിക്കുക

നല്ലതു പറയാന്‍ കഴിഞ്ഞില്ലെങ്കില്‍ മൗനം ദീക്ഷിക്കുക (ബുക്കാരിയും അഹമ്മദും)
സാക്ഷാത്കാരത്തിന് ആവശ്യം വേണ്ടത് മൗനവും സ്വന്തം പാപങ്ങളെക്കുറിച്ചുളള ബോധവുമാണ് (തിര്‍മ്മിധി). മനുഷ്യന്‍ കാല്‍ വഴുതി വീഴുന്നതിനെക്കാള്‍ നാവ് കൊണ്ടു വീഴുന്നു (ബെയ്ഹാക്വി)

കാതിനെ നിയന്ത്രിക്കുക

നിനക്ക് കാതും കേള്‍വിയും തന്നവനെക്കുറിച്ച് നീ വളരെക്കുറിച്ച് മാത്രമേ സ്മരിക്കുന്നുള്ളൂ (സുറാമുള്‍ക്ക്) (67:23)

കണ്ണിനെ നിയന്ത്രിക്കുക

ഹറാമായതില്‍നിന്ന് ദൃഷ്ടിയെ പിന്‍വലിക്കുക. അന്യസ്ത്രിയെ രണ്ടാമതൊരിക്കല്‍ കൂടി നോക്കരുത് (അബുദൗദ്) അന്യന്റെ വസ്തുക്കളില്‍ നിന്നും അതിന്റെ സമൃദ്ധിയില്‍ നിന്നും കണ്ണുകള്‍ പിന്‍വലിക്കുക.

ശരീരത്തെ നിയന്ത്രിക്കുക

ഉപവാസമെന്നാല്‍ ഭക്ഷണം കഴിക്കാത്ത സമയങ്ങളില്‍ ക്ഷീണത്താല്‍ കിടന്നുകൊണ്ടുള്ളതല്ല. ഭക്ഷണം കഴിക്കാത്തതില്‍ ദേഷ്യം പ്രകടിപ്പിക്കലും ഉപവാസത്തിന് വിരുദ്ധമായ ഫലം ചെയ്യും. ശാരീരികവേഴ്ചയില്‍ നിന്ന് തീര്‍ച്ചയായും വിട്ട് നില്‍ക്കേണ്ടതാണ്.

ഇഫ്താര്‍

ഉപവാസം അവസാനിപ്പിക്കുന്നത് ശുദ്ധഭക്ഷണം കഴിച്ച് വേണം. ഉപവാസം ഈന്തപ്പഴം കഴിച്ചോ, ശുദ്ധജലം കുടിച്ചോ വേണം അവസാനിപ്പിക്കാന്‍ (അബുദൗദ്).

സുഹര്‍ ഭക്ഷണം കഴിക്കുക. അതില്‍ ആശിസ്സുകളുണ്ട് (ബുക്കാറി).

shortlink

Related Articles

Post Your Comments

Related Articles


Back to top button