ന്യൂഡല്‍ഹി: സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യ-ചെെന സെെനികര്‍ നേര്‍ക്കുനേര്‍ വന്നതായും സംഘട്ടനം ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എകിലും ഇപ്പോൾ പുറത്തു വരുന്നത് ഇന്ത്യക്കാരെ ആവേശഭരിതരാക്കുന്ന മറ്റൊരു വാർത്തയാണ്. സിക്കിമിലെ ഇന്‍ഡോ-സിനോ അതിര്‍ത്തിഗ്രാമമായ മുഗുതാങ്ങില്‍ വച്ചായിരുന്നു സംഘട്ടനം. സൈനികര്‍ തമ്മില്‍ അക്രമണസ്വഭാവത്തോടെ ഉന്തുംതള്ളുമുണ്ടാകുകയും ചൈനയുടെ ഏഴു ജവാന്മാർക്ക് പരിക്കേറ്റതായും ഇന്ത്യയുടെ നാല് ജവാന്മാർക്ക് പരിക്കേറ്റതായും റിപോർട്ടുകൾ ഉണ്ടായിരുന്നു.
സംഭവത്തിന്റെ തുടക്കം അതിര്‍ത്തികടന്ന് നുഴഞ്ഞു കയറിയ ചെെനീസ് മേജറുമായി ബന്ധപ്പെട്ടാണ്. അതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ മണ്ണിലേക്ക് ചൈനീസ് സൈന്യത്തിന്റെ ഒരു മേജറുടെ നേതൃത്വത്തിലുള്ള പട്രോള്‍ കടന്നുവന്നു. യൂണിറ്റ് ഇന്ത്യന്‍ ആര്‍മിയിലെ ഒരു ലെഫ്റ്റനന്റിന്റെ കീഴിലുള്ള ഇന്‍ഫന്‍ട്രി യൂണിറ്റിനെ തടഞ്ഞുനിര്‍ത്തിയിട്ട് ഒരു ഡയലോഗും പറഞ്ഞു. ഇതാണ് പിന്നീട് ആ ഉരസലിലേക്ക് നയിച്ചതും. “ഇത് നിങ്ങളുടെ മണ്ണല്ല. ഇത് ഇന്ത്യന്‍ ടെറിറ്ററി അല്ല. ചൈനയാണ്. മര്യാദയ്ക്ക് തിരിച്ചു പോകുന്നതാണ് നിങ്ങള്‍ക്ക് നല്ലത്. ” പറഞ്ഞു തീരുന്നതിനു മുന്നേ ടപ്പേ എന്ന് അടിപൊട്ടി.
മേജറുടെ മൂക്കിന്റെ പാലം തകര്‍ക്കുന്ന ഊക്കനൊരിടിയായിരുന്നു ലെഫ്റ്റനന്റിന്റെ മറുപടി. നിന്ന നില്‍പ്പിന് ചൈനീസ് കമ്മിസ്സാര്‍ മറിഞ്ഞുവീണു. സൈനിക യൂണിഫോമില്‍ നിന്ന് അയാളുടെ നെയിം പ്ളേറ്റ് പറിഞ്ഞിളകിവന്നു.മേജറെ അടിച്ച ഇന്ത്യന്‍ സൈനികന്‍ ഹീറോ ആയെങ്കിലും ഇദ്ദേഹത്തെ തത്കാലത്തേക്ക് അതിര്‍ത്തിയില്‍ നിന്നും പിന്‍വലിച്ചിട്ടുണ്ട്. മേഖലയിലെ ഉന്നത ഉദ്യോഗസ്ഥര്‍ പ്രശ്നത്തില്‍ ഇടപെട്ട് നിലവില്‍ വിഷയം പരിഹരിച്ചിട്ടുണ്ട്. എന്നാല്‍ മേജറെ ഒരു ഇന്ത്യന്‍ സൈനികന്‍ തല്ലിയത് ചൈനീസ് സൈന്യത്തിന് നാണക്കേടായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ സെെന്യത്തിന് ഇത് ആഘോഷിക്കാമായിരുന്നെങ്കിലും അവര്‍ അതിന് മുതിര്‍ന്നില്ല.
നേരത്തെ പറഞ്ഞ തര്‍ക്കമുണ്ടായ സമയം,നമ്മുടെ ലെഫ്റ്റനന്റിന്, ചൈന എന്ന രാജ്യത്തിന്റെ വലിപ്പമോ, അവിടത്തെ സേനയുടെ ആയുധബലമോ അങ്കത്തികവോ ഒന്നും ഓര്‍മയിലേക്ക് വന്നിരുന്നില്ല. ചെെനീസ് മേജറിന്റെ മുഖത്തടിച്ച് യുവ ലെഫ്റ്റനന്റ് വളര്‍ന്നുവന്നത് സെെനിക പശ്ചാത്തലത്തിലാണ്. ആദ്യം റോയല്‍ എയര്‍ ഫോഴ്സിലും, പിന്നീട് ഇന്ത്യന്‍ എയര്‍ ഫോഴ്സിലും ഫൈറ്റര്‍ പൈലറ്റ് ആയിരുന്ന ഒരു ‘ഡെക്കറേറ്റഡ്’ ഓഫീസര്‍ ആണ് അദ്ദേഹത്തിന്റെ മുത്തച്ഛന്‍.
ആയുധശേഷിയും സാങ്കേതിക വിദ്യയുമൊക്കെ കൂടുതലായിരുന്നാലും നേരിട്ടുള്ള തല്ലിലും ദേശസ്നേഹത്തിലും ധൈര്യത്തിലും ഇന്ത്യന്‍ സൈനികരെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് ലെഫ്റ്റനന്റിന്റെ അച്ഛനായ കേണല്‍ പ്രതികരിച്ചു. തത്കാലം സംഘര്‍ഷം ലഘൂകരിക്കുന്നതാണ് പ്രധാനമെന്നതിനാല്‍ മാദ്ധ്യമങ്ങളില്‍ മകന്റെ പേരു വലിച്ചിഴയ്ക്കുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, 150 ഓളം സൈനികര്‍ സംഘര്‍ഷ സമയത്ത് ഇവിടെയുണ്ടായിരുന്നു. പ്രാദേശിക തലത്തില്‍ ആശയവിനിമയം നടത്തി സംഘര്‍ഷം അവസാനിപ്പിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ആദ്യമായിട്ടല്ല സൈനികര്‍ ഏറ്റുമുട്ടുന്നത്.
Post Your Comments